Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ സ്വര്‍ണം, പലവഴിക്ക് പണം കൈയിലെത്തും; ഇവര്‍ക്കിനി രാജയോഗം

നവഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ശുഭകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ അവസരത്തിലാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ഏപ്രിലില്‍ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ യോഗം രൂപപ്പെടാന്‍ പോകുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

astrology

വൃശ്ചികം

ലക്ഷ്മി നാരായണ യോഗം വൃശ്ചികം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. വൃശ്ചികം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടാന്‍ പോകുന്നത്. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനാകും. മക്കള്‍ക്ക് മികച്ച ജോലി, വിവാഹബന്ധം എന്നിവ ലഭിക്കും. പ്രണയജീവിതം വിവാഹത്തില്‍ കലാശിക്കാനും സാധ്യത കാണുന്നു. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

ധനു

ലക്ഷ്മി നാരായണ യോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ധനു രാശിയുടെ നാലാം ഭാവത്തിലാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. പുതിയ വീട്, വാഹനം, വസ്തു, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. കലാ കായിത മത്സരങ്ങളില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. ഇത് സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവും ബഹുമാനവും സമ്മാനിക്കും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് പഠനം, ജോലി എന്നിവക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളോടൊപ്പം ദീര്‍ഘയാത്ര നടത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കും.

ഇടവം

ലക്ഷ്മി നാരായണ യോഗത്തിലൂടെ ഇടവ രാശിക്കാര്‍ക്കും വലിയ ഭാഗ്യം കൈവരും. ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭാവനങ്ങളിലാണ് രൂപപ്പെടുന്നത്. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്കാകും. ആസ്തിയില്‍ വലിയ വര്‍ധനയുണ്ടാകും. വരുമാനത്തിന്റെ പുതിയ വഴികള്‍ തുറക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+