Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ബാലന്‍സ് വര്‍ധിക്കും.. പുതിയ കാര്‍ മുറ്റത്തെത്തും; ഇതൊക്കെയാണ് രാജയോഗം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഏതെങ്കിലും ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് 12 രാശികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അത്തരമൊരു രാജയോഗത്തിനുള്ള അവസരമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് ബുധനും ശുക്രനും. ഈ രണ്ട് ഗ്രഹങ്ങളും മകരം രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. ഇതോടെ മകരം രാശിയില്‍ ലക്ഷ്മീ നാരായണ യോഗം രൂപം കൊള്ളും.

astrology

ബുധന്‍ ഫെബ്രുവരി ഒന്നിന് മകരം രാശിയില്‍ പ്രവേശിച്ചിരുന്നു. ഫെബ്രുവരി 20 രാവിലെ 6:07 വരെ ബുധന്‍ ഈ രാശിയില്‍ തുടരും. ഫെബ്രുവരി 12 ന് രാവിലെ അഞ്ച് മണിക്ക് ശുക്രനും മകര രാശിയില്‍ പ്രവേശിക്കും. മാര്‍ച്ച് 7 വരെ ശുക്രന്‍ മകരം രാശിയില്‍ ഉണ്ടാകും. അതായത് ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 20 വരെ ബുധനും ശുക്രനും മകരം രാശിയില്‍ സംയോജിക്കുന്നതായിരിക്കും.

ഇക്കാലയളവില്‍ തന്നെ ദേവഗുരു വ്യാഴത്തിന്റെ ദൃഷ്ടി കൂടി മകരം രാശിയില്‍ പതിക്കും. ഇതെല്ലാം കൂടി ലക്ഷ്മീ നാരായണ യോഗത്തെ സ്വാധീനിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.

മേടം

മകരം രാശിയിലെ ബുധന്റേയും ശുക്രന്റേയും സംയോഗത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ കരിയറില്‍ വലിയ ഉയര്‍ച്ച ഉണ്ടാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മുന്‍പത്തേക്കാള്‍ ശക്തമാകും.

മിഥുനം

മകരം രാശിയിലെ ബുധന്റേയും ശുക്രന്റേയും സംയോഗത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം മിഥുനം രാശിക്കാര്‍ക്ക് അനുഗ്രഹമാകും. ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവരും. ഈ രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇത് സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കാന്‍ കാരണമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

കന്നി

മകരം രാശിയിലെ ബുധന്റേയും ശുക്രന്റേയും സംയോഗത്താല്‍ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബാങ്ക് ബാലന്‍സില്‍ ഇരട്ടി വര്‍ധനയുണ്ടാകും. കുടുംബസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+