Get Updates
Get notified of breaking news, exclusive insights, and must-see stories!

വെച്ചടി വെച്ചടി കയറ്റം.. ആസ്തി ഇരട്ടിയായി വര്‍ധിക്കും; ഈ രാശിക്കാര്‍ക്ക് രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും കൈവരിക്കാനാകും എന്നാണ് വിശ്വാസം. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്.

astrology

മേയ് മാസം ആരംഭിച്ചതോടെ ജ്യോതിഷത്തില്‍ വളരെ പ്രധാനമായ പല ഗ്രഹമാറ്റങ്ങളും സംഭവിക്കുകയാണ്. അതില്‍ പ്രധാനമാണ് ശുക്രന്റേയും ബുധന്റേയും സംക്രമണം. ഇടവം രാശിയിലാണ് ബുധനും ശുക്രനും സംക്രമിക്കുന്നത്. ഇത് ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനത്തിനും വഴിയൊരുക്കും. അതുവഴി ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു.

ഇത് എല്ലാ പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച അനിതരസാധാരണമായ നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ജീവിതത്തിന്റെ സര്‍വമേഖലയിലും തിളങ്ങുന്ന ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ലക്ഷ്മീ നാരായണ യോഗം വഴി നേട്ടമുണ്ടാകാന്‍ പോകുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം

ഇടവം രാശിയിലെ ബുധ-ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഏറെ നാളായി തിരികെ കിട്ടാതിരുന്ന പണം ഇവര്‍ക്ക് തിരികെ ലഭിക്കും. ഒപ്പം പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതുവഴി ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ഇടവം

ഇടവം രാശിയിലെ ബുധ-ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും.

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് സന്തുഷ്ടകരമായ ജീവിതം മുന്നോട്ട് നയിക്കാം. ഏറെ നാളായി സന്താനഭാഗ്യമില്ലാത്തവര്‍ക്ക് ആ വിഷമം മാറി കിട്ടും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും വലിയ ലാഭം കൊയ്യാനാകും.

കുംഭം

ഇടവം രാശിയിലെ ബുധ - ശുക്ര സംയോജനത്താല്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം കുംഭ രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. പുതിയ വാഹനം, വീട്, സ്ഥലം എന്നിവ വാങ്ങാന്‍ സാധിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം, സ്‌നേഹം എന്നിവ വര്‍ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും.

ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ അവസരം ലഭിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+