Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം സമ്മാനിക്കും പുരോഗതിയുടെ നാളുകള്‍, രാജയോഗം സമ്പത്ത് നിറയ്ക്കും; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

പുതുവര്‍ഷം ജ്യോതിഷപ്രകാരം വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന കാലമാണ്. പല ഗ്രഹങ്ങള്‍ക്കും രാശിമാറ്റം സംഭവിക്കുന്ന കാലയളവുമാണിത്. വൃശ്ചികത്തില്‍ ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണയോഗം രൂപപ്പെടും. ഇവ പുതുവര്‍ഷത്തില്‍ ഭാഗ്യങ്ങള്‍ കൊണ്ട് ചില രാശിക്കാരുടെ ജീവിതം സമ്പന്നമാക്കും. ഏറ്റവും രാജകീയ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

ശാരീരിക സന്തോഷം, സൗന്ദര്യം, ഐശ്വര്യം എന്നിവയുടെ ഘടകമാണ് ശുക്രന്‍. അതിന്റെ രാശിയിലെ മാറ്റം പല രാശികളെയും ബാധിക്കാം. ഡിസംബര്‍ 25നാണ് ശുക്രന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചത്. ഇന്നാണ് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിക്കുന്നത്. അതുകൊണ്ട് ഏതെല്ലാം രാശിക്കാരാണ് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നതെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ്‍ യോഗം ഐശ്വര്യപൂര്‍ണമായ ജീവിതം സമ്മാനിക്കും. നേട്ടങ്ങള്‍ ഒരുപാട് തേടിയെത്തും. പുതുവര്‍ഷത്തില്‍ സാമ്പത്തിക നേട്ടങ്ങളുടെ കുത്തൊഴുക്ക് തന്നെ മേട രാശിക്കാരുടെ ജീവിതത്തില്‍ തന്നെയുണ്ടാവും. ബാങ്ക് ബാലന്‍സ് വന്‍ തോതില്‍ വര്‍ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവായ ഊര്‍ജം നിറയ്ക്കും.

കുടുംബത്തില്‍ സന്തോഷം കൊണ്ടുവരും. അവര്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങളും ചെലവിടാനാവും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. കരിയറിലും ബിസിനസിലും ലാഭങ്ങള്‍ തേടിയെത്തും. ഇടപാടുകള്‍ മുടങ്ങി കിടക്കുന്നുണ്ടെങ്കില്‍ അത് നടക്കും. ഇനി നേട്ടങ്ങളുടെ നാളുകളാണ് നിങ്ങള്‍ക്കൊപ്പമുണ്ടാവും. എല്ലാ കാര്യങ്ങളില്‍ നിന്നും ഗുണകരമായ കാര്യങ്ങള്‍ ലഭിക്കും.

കര്‍ക്കടകം: തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിക്കുന്ന അളവില്‍ ഭാഗ്യം കര്‍ക്കടക രാശിക്കാര്‍ക്കൊപ്പമുണ്ടാവുക. ലക്ഷ്മി നാരായണ രാജയോഗത്തിലൂടെയാണ് ഇവര്‍ക്ക് എല്ലാ ശുഭകാര്യങ്ങളും സ്വന്തമാക്കാനാവുക. കുടുംബത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ് നില്‍ക്കും. കര്‍ക്കടക രാശിക്കാര്‍ ദീര്‍ഘകാലമായി സമ്മര്‍ദത്തിലായിരിക്കും. എന്നാല്‍ രാജയോഗത്താല്‍ എല്ലാം മാറി കിട്ടും. പുതുവര്‍ഷത്തില്‍ ഇവര്‍ക്ക് ഏറ്റവും നല്ല സമയം ആരംഭിക്കും.

സമ്മര്‍ദങ്ങളെ എല്ലാം അതിജീവിക്കും. ബിസിനസ്സില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. സാമ്പത്തിക നില ശക്തമാകും. നേട്ടങ്ങള്‍ ധനപരമായി തന്നെ കടന്നുവരും. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കും. പ്രമോഷന്‍, ശമ്പളവര്‍ധന എന്നിവ ലഭിക്കാനുള്ള സാധ്യതയേറെയാണ്. കുടുംബത്തിന്റെ സഹായത്താലും ധാരാളം നേട്ടങ്ങള്‍ സ്വന്തമാക്കാം.

വൃശ്ചികം: ബുധന്റെയും ശുക്രന്റെയും സംയോഗം വൃശ്ചികം രാശിയുടെ ആദ്യ ഭാവത്തിലാണ് ഉണ്ടാവുക. അതിലൂടെയാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുക. ഭാഗ്യം ഇവരുടെ ജീവിതത്തില്‍ ആറാടും. എന്ത് കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാവും. പുതുവര്‍ഷത്തില്‍ നിങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും.

കുടുംബത്തിനൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാനാവും. സഹോദരങ്ങളുമായുള്ള ബന്ധവും കരുത്തുറ്റതാവും. തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. ബിസിനസിലൂടെ ലാഭം ഒഴുകിയെത്തും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+