മാര്‍ച്ചില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത് ലക്ഷ്മി യോഗം! തൊടുന്നതെല്ലാം പൊന്നാകും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. പന്ത്രണ്ട് രാശിക്കാരിലും ഇത് വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളാണ് രാജയോഗങ്ങള്‍ക്ക് കാരണമാകുന്നത്. മാര്‍ച്ച് മാസത്തില്‍ ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റം മൂലം ലക്ഷ്മി യോഗം രൂപപ്പെടും. ഇനി പറയുന്ന രാശിക്കാര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നേടാന്‍ ഇത് സഹായകരമാകും.

ഇടവം
മാര്‍ച്ച് മാസത്തില്‍ രൂപപ്പെടുന്ന ലക്ഷ്മി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം നേടിയെടുക്കാനാകും. ഏറെ നാളായി കുടുംബത്തെ അലട്ടിയിരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ അകലും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാനാകും.
ചിങ്ങം
മാര്‍ച്ച് മാസത്തില്‍ രൂപപ്പെടുന്ന ലക്ഷ്മി യോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരായ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി ഉന്നതിയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. മാനസിക വിഷമങ്ങള്‍ കുറയും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവുമുള്ളതാകും. കുടുംബ ജീവിതത്തില്‍ സന്തോഷം നിറയും.
വൃശ്ചികം
മാര്‍ച്ച് മാസത്തില്‍ രൂപപ്പെടുന്ന ലക്ഷ്മി യോഗം വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വപ്‌നം കണ്ട ജീവിതം ജീവിക്കാനാകും. പുതിയ ജോലി ലഭിക്കാന്‍ സാധ്യത. വിദേശത്ത് ഉന്നത പഠനത്തിനുള്ള അവസരം ലഭിക്കും. വിദേശ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താനാകും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത.
മകരം
മാര്‍ച്ച് മാസത്തില്‍ രൂപപ്പെടുന്ന ലക്ഷ്മി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹം സാക്ഷാത്കരിക്കപ്പെടും. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. പാരമ്പര്യ സ്വത്ത് ലഭിക്കും.
മീനം
മാര്‍ച്ച് മാസത്തില്‍ രൂപപ്പെടുന്ന ലക്ഷ്മി യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ വേണ്ടി വന്നേക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.












Click it and Unblock the Notifications