വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും.. ദീപാവലിയേക്കാള്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവ വലിയ സ്വാധീനമാണ് ചെലുത്തുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് നേര്‍വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക.
ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നാണ് ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്നതിനെയാണ് ദീപാവലി അടയാളപ്പെടുത്തുന്നത്. ദീപാവലിയ്ക്ക് ജ്യോതിഷപരമായും വലിയ പ്രാധാന്യമുണ്ട്. അതിനോടൊപ്പം ദീപാവലിക്ക് ശേഷം ലക്ഷ്മി നാരായണയോഗവും രൂപപ്പെടാന്‍ പോകുകയാണ്. ശുക്രനും ബുധനും ചേര്‍ന്നാണ് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കാന്‍ പോകുന്നത്.
വൃശ്ചിക രാശിയില്‍ ആണ് ശുക്രനും ബുധനും സംയോജിക്കുന്നത്. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ദാതാവാണ് ശുക്രന്‍. ഗ്രഹങ്ങളുടെ രാജകുമാരാനായ ബുധനാകട്ടെ ബുദ്ധിയുടേയും അറിവിന്റേയും കാരകനാണ്. ഈ രണ്ട് ഗ്രഹങ്ങളും നവംബറില്‍ വൃശ്ചിക രാശിയില്‍ സംയോജിക്കും. ഇതുവഴി ലക്ഷ്മി നാരായണയോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതുവഴി നേട്ടങ്ങളുണ്ടാകുക എന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിയിലെ ശുക്ര - ബുധ സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇതുവരെ മുടങ്ങി കിടന്ന എല്ലാ ജോലികളിലേയും തടസങ്ങള്‍ മാറി കിട്ടും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ യോജിപ്പും വിശ്വാസയോഗ്യവുമാകും.
ചിങ്ങം
വൃശ്ചികം രാശിയിലെ ശുക്ര - ബുധ സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഭൗതിക സുഖങ്ങള്‍ ഇവരെ തേടിയെത്തും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
മേടം
വൃശ്ചികം രാശിയിലെ ശുക്ര - ബുധ സംയോഗം വഴി രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഭാഗ്യഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.












Click it and Unblock the Notifications