കീശയിനി കാലിയാവില്ല; ശനിദേവൻ കൂടെയുണ്ട്; ഈ രാശിക്കാരാണോ പണം തേടിവരും
ജ്യോതിഷ പ്രകാരം പണത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ കർക്കിടകത്തിലും മകരത്തിലും ഉള്ളവർക്ക് ശനിയാഴ്ച ഏറ്റവും മികച്ച ദിവസമായി കണക്കാക്കുന്നു. രണ്ടര വർഷത്തെ സമയമെടുത്ത് ശനി രാശി മാറുകയാണ്. രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും ചില രാശിക്കാരുടെ ജീവിതം മാറിമറിയും. ചില രാശിക്കാരോട് ശനിക്ക് ഇഷ്ടം കൂടുതലാണ്. ആ രാശിക്കാരിൽ ദോഷം സൃഷ്ടിക്കില്ല. അത് കൊണ്ട് ഈ രാശിക്കാർ നല്ല നേട്ടങ്ങൾ ഉണ്ടാവും.
കർമ്മങ്ങൾക്ക് അനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി. അതായത് ഒരു വ്യക്തിയുടെ കർമ്മത്തിന് അനുസരിച്ച് നീതി നടപ്പാക്കും. അത് കൊണ്ടാണ് ശനിയെ പലരും ഭയക്കുന്നത്. കണ്ടക ശനി, ഏഴര ശനി എന്നീ സമയത്ത് ഓരോ വ്യക്തിക്കും മോശം കാര്യങ്ങളായിരിക്കും ഉണ്ടാവുക. ശാരീരകവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ശനിക്ക് പ്രിയപ്പെട്ട രാശിക്കാർക്ക് ആവട്ടെ ധനനേട്ടം ഉണ്ടാവും.

ഇടവം: ശനിയുടെ കൃപ എപ്പോഴും ഇടവ രാശിക്കാർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.
തുലാം: ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അത് പോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഈ രാശിയിലുള്ളവർക്ക് ശുഭകരമായ ഫലങ്ങളാണ് നൽകുക. ഈ രാശിക്കാർ കഷ്ടപ്പാടുകൾ ഉണ്ടാകില്ല.
മകരം: മകരം രാശിക്കാർ ശനി ദേവന് ഏറെ പ്രിയപ്പെട്ട രാശിയാണ്. ഈ രാശിയുടെ അധിപൻ ശനിയാണ്, അത് കൊണ്ട് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാവാറില്ല. മകരം രാശിക്കാർ ശനി ദേവനെ ആരാധിച്ചാൽ ശനി ദേവനെ ആരാധിച്ചാൽ ശനി ദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ സാധിക്കും.
കുംഭം: ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് കുഭം. ഈ രാശിക്കാരുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഈ രാശിക്കാർ ഇവരുടെ കരിയറിൽ വളരെ നേട്ടങ്ങൾ ഉണ്ടാവും.












Click it and Unblock the Notifications