പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍
പല്ലി മനുഷ്യരെ ശല്യം ചെയ്യുന്നില്ലെങ്കിലും ഗൗളിശാസ്ത്രം മനുഷ്യരിൽ ചിലര്‍ക്കെങ്കിലും പേടിയുണ്ടാക്കുന്നതാണ്. പല്ലി ശരീരത്തിൽ വീണാൽ പല ഫലങ്ങളാണുള്ളതെന്ന് ഗൗളി ശാസ്ത്രം പറയുന്നു. എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ അത്തരം കാര്യങ്ങള്‍ ഫലിക്കുമെന്നാണ് പണ്ട് കാലം മുതൽ തന്നെയുള്ള വിശ്വാസം. ഗൗളിശാസ്ത്രം പ്രകാരം ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് പല്ലിവീഴുന്നതിന് അനുസരിച്ചാണ് ഫലം നിശ്ചയിക്കപ്പെടുന്നത്.

പുരുഷന്മാര്‍ക്ക് മേല്‍ പല്ലിവീണാൽ
പുരുഷന്മാരുടെ ശരീരത്തിൽ പല്ലി വീണാൽ പ്രത്യേക ഫലങ്ങളാണെന്നാണ് ശാസ്ത്രം പറയുന്നത്. തലയില്‍ വീണാൽ തർക്കമുണ്ടാകുമെന്നും തലയുടെ മധ്യ ഭാഗത്ത് വീണാൽ മരണത്തെ ഭയക്കുന്നുവെന്നുമുള്ള സൂചനകളാണുള്ളത്. വലത് കവിളിലാണ് പല്ലി വീഴുന്നതെങ്കിൽ വേർപാടും സങ്കടവുമാണ് ഫലം. ഇടത് ചെവിയുടെ ഭാഗത്ത് പല്ലി വീണാൽ പരാജയവും വിജയകരമായ ഭാവിയായിരിക്കും കാത്തിരിക്കുയെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. ചുണ്ടിന്റെ ഏതെങ്കിലും ഭാഗത്ത് പല്ലി വീണാൽ തർക്കത്തിന് ഒരുങ്ങിയിരുന്നോളൂ എന്ന സൂചനയാണ് നൽകുന്നത്.

കയ്യിലും കാലിലും പല്ലി വീണാൽ
സ്ത്രീകളുടെ ശരീരത്തിലെങ്കിലാണ് പല്ലി വീഴുന്നതെങ്കിൽ വേറിട്ട ഫലമാണെന്നും ഗൗളി ശാസ്ത്രം പ്രതിപാദിക്കുന്നു. താഴത്തെ ചുണ്ടിലാണ് പല്ലി വീഴുന്നതെങ്കിൽ സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ രണ്ട് ചുണ്ടിലുമാണ് പല്ലി വീഴുന്നതെങ്കിൽ മരണഭയം ഉണ്ടാകുമെന്നും പുറകുഭാഗത്ത് ഇടതുവശത്താണ് പല്ലി വീഴുന്നതെങ്കിൽ വിജയമാണ് ഉണ്ടാകുക. കയ്യിലാണ് വീഴുന്നതെങ്കിൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും തുടയിലാണ് വീഴുന്നതെങ്കിൽ നാണക്കേടുണ്ടാക്കുമെന്നും വിരൽത്തുമ്പിലാണ് പല്ലി വീഴുന്നതെങ്കില്‍ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമെന്നും ഗൗളീ ശാസ്ത്രം പറയുന്നു.

സ്ത്രീകളുടെ ശരീരത്തിലെങ്കിൽ
സ്ത്രീകളുടെ തലയിൽ പല്ലി വീണാൽ കാല്‍ വണ്ണയ്ക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അസുഖത്തിന് സാധ്യതയുണ്ട്. ഇടത് കണ്ണിന്റെ സമീപത്താണ് പല്ലി വീഴുന്നതെങ്കിൽ സന്ദർശനകരെ പ്രതീക്ഷിക്കാമെന്നും വലത് കണ്ണിലാണ് വീഴുന്നതെങ്കിൽ തന്റെ പുരുഷനിൽ നിന്ന് സ്നേഹം ലഭിക്കുമെന്നും ശാസ്ത്രം പറയുന്നു. നെഞ്ചിലാണ് പല്ലി വീഴുന്നതെങ്കിൽ മാസമുറക്കാലത്ത് സമ്മർദ്ദമുണ്ടാകുമെന്നുമുള്ള സൂചനകളാണുള്ളത്. വലത് ചെവിയിൽ പല്ലിവീണാൽ ആൺകുഞ്ഞ് ജനിക്കാനുള്ള സാധ്യതയുണ്ട്. മേൽച്ചുണ്ടില്‍ പല്ലി വീണാൽ കലഹത്തിനുള്ള സാധ്യതകളാണുള്ളത്.

പുറത്തും കാൽവിരലിലും
ശരീരത്തിന്റെ പിറകുഭാഗത്ത് പല്ലി വീണാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. നെഞ്ചിലോ മാറിലോ പല്ലി വീണാൽ വാക്ക് തർക്കത്തിന് ഇടയാക്കുമെന്നും ഇടത് കയ്യിൽ വീണുന്ന പല്ലി സാമ്പത്തിക ബാധ്യതകൾക്ക് ഇടയാക്കുമെന്നും വിരലുകളിലാണ് പല്ലി വീഴുന്നതെങ്കിൽ ആർത്തവകാലത്തെ സമ്മർദ്ദം വർധിപ്പിക്കുന്നതാണെന്നും ഇടത് കയ്യിലാണ് പല്ലി വീഴുന്നതെങ്കിൽ ആഭരണങ്ങൾ ലഭിക്കുമെന്നും റൊമാൻസിന് സാധ്യതയുണ്ടെന്നും കാൽവിരലിൽ പല്ലി വീണാൽ ആൺകുട്ടി ജനിക്കുമെന്നാണ് ഗൗളി ശാസ്ത്രം നിർദേശിക്കുന്നത്.

തലയില്‍ പല്ലി വീണാൽ
തലയിൽ വെളുത്ത നിറത്തിലുള്ള പല്ലിവീണാൽ കലഹത്തിന് സാധ്യതയുണ്ടെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. എന്നാൽ ചൊവ്വാഴ്ച പല്ലി തലയിൽ വീണാൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. തലയുടെ മധ്യത്തിൽ വീണാൽ ബന്ധുക്കളുമായി തർക്കത്തിനും കലഹത്തിനും സാധ്യതയുണ്ടെന്നും ഗൗളി ശാസ്ത്രം പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications