• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

പല്ലി മനുഷ്യരെ ശല്യം ചെയ്യുന്നില്ലെങ്കിലും ഗൗളിശാസ്ത്രം മനുഷ്യരിൽ ചിലര്‍ക്കെങ്കിലും പേടിയുണ്ടാക്കുന്നതാണ്. പല്ലി ശരീരത്തിൽ വീണാൽ പല ഫലങ്ങളാണുള്ളതെന്ന് ഗൗളി ശാസ്ത്രം പറയുന്നു. എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ അത്തരം കാര്യങ്ങള്‍‍ ഫലിക്കുമെന്നാണ് പണ്ട് കാലം മുതൽ തന്നെയുള്ള വിശ്വാസം. ഗൗളിശാസ്ത്രം പ്രകാരം ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് പല്ലിവീഴുന്നതിന് അനുസരിച്ചാണ് ഫലം നിശ്ചയിക്കപ്പെടുന്നത്.

പുരുഷന്മാര്‍ക്ക് മേല്‍ പല്ലിവീണാൽ

പുരുഷന്മാര്‍ക്ക് മേല്‍ പല്ലിവീണാൽ

പുരുഷന്മാരുടെ ശരീരത്തിൽ‍ പല്ലി വീണാൽ‍ പ്രത്യേക ഫലങ്ങളാണെന്നാണ് ശാസ്ത്രം പറയുന്നത്. തലയില്‍ വീണാൽ തർക്കമുണ്ടാകുമെന്നും തലയുടെ മധ്യ ഭാഗത്ത് വീണാൽ‍ മരണത്തെ ഭയക്കുന്നുവെന്നുമുള്ള സൂചനകളാണുള്ളത്. വലത് കവിളിലാണ് പല്ലി വീഴുന്നതെങ്കിൽ വേർപാടും സങ്കടവുമാണ് ഫലം. ഇടത് ചെവിയുടെ ഭാഗത്ത് പല്ലി വീണാൽ‍ പരാജയവും വിജയകരമായ ഭാവിയായിരിക്കും കാത്തിരിക്കുയെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. ചുണ്ടിന്റെ ഏതെങ്കിലും ഭാഗത്ത് പല്ലി വീണാൽ തർക്കത്തിന് ഒരുങ്ങിയിരുന്നോളൂ എന്ന സൂചനയാണ് നൽകുന്നത്.

കയ്യിലും കാലിലും പല്ലി വീണാൽ

കയ്യിലും കാലിലും പല്ലി വീണാൽ

സ്ത്രീകളുടെ ശരീരത്തിലെങ്കിലാണ് പല്ലി വീഴുന്നതെങ്കിൽ വേറിട്ട ഫലമാണെന്നും ഗൗളി ശാസ്ത്രം പ്രതിപാദിക്കുന്നു. താഴത്തെ ചുണ്ടിലാണ് പല്ലി വീഴുന്നതെങ്കിൽ‍ സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ രണ്ട് ചുണ്ടിലുമാണ് പല്ലി വീഴുന്നതെങ്കിൽ മരണഭയം ഉണ്ടാകുമെന്നും പുറകുഭാഗത്ത് ഇടതുവശത്താണ് പല്ലി വീഴുന്നതെങ്കിൽ വിജയമാണ് ഉണ്ടാകുക. കയ്യിലാണ് വീഴുന്നതെങ്കിൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും തുടയിലാണ് വീഴുന്നതെങ്കിൽ നാണക്കേടുണ്ടാക്കുമെന്നും വിരൽത്തുമ്പിലാണ് പല്ലി വീഴുന്നതെങ്കില്‍ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമെന്നും ഗൗളീ ശാസ്ത്രം പറയുന്നു.

സ്ത്രീകളുടെ ശരീരത്തിലെങ്കിൽ

സ്ത്രീകളുടെ ശരീരത്തിലെങ്കിൽ

സ്ത്രീകളുടെ തലയിൽ‍ പല്ലി വീണാൽ കാല്‍ വണ്ണയ്ക്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ‍ അസുഖത്തിന് സാധ്യതയുണ്ട്. ഇടത് കണ്ണിന്റെ സമീപത്താണ് പല്ലി വീഴുന്നതെങ്കിൽ‍ സന്ദർശനകരെ പ്രതീക്ഷിക്കാമെന്നും വലത് കണ്ണിലാണ് വീഴുന്നതെങ്കിൽ തന്റെ പുരുഷനിൽ നിന്ന് സ്നേഹം ലഭിക്കുമെന്നും ശാസ്ത്രം പറയുന്നു. നെഞ്ചിലാണ് പല്ലി വീഴുന്നതെങ്കിൽ മാസമുറക്കാലത്ത് സമ്മർദ്ദമുണ്ടാകുമെന്നുമുള്ള സൂചനകളാണുള്ളത്. വലത് ചെവിയിൽ പല്ലിവീണാൽ ആൺകുഞ്ഞ് ജനിക്കാനുള്ള സാധ്യതയുണ്ട്. മേൽച്ചുണ്ടില്‍ പല്ലി വീണാൽ കലഹത്തിനുള്ള സാധ്യതകളാണുള്ളത്.

പുറത്തും കാൽവിരലിലും

പുറത്തും കാൽവിരലിലും

ശരീരത്തിന്റെ പിറകുഭാഗത്ത് പല്ലി വീണാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. നെഞ്ചിലോ മാറിലോ പല്ലി വീണാൽ‍ വാക്ക് തർക്കത്തിന് ഇടയാക്കുമെന്നും ഇടത് കയ്യിൽ‍ വീണുന്ന പല്ലി സാമ്പത്തിക ബാധ്യതകൾക്ക് ഇടയാക്കുമെന്നും വിരലുകളിലാണ് പല്ലി വീഴുന്നതെങ്കിൽ ആർത്തവകാലത്തെ സമ്മർദ്ദം വർധിപ്പിക്കുന്നതാണെന്നും ഇടത് കയ്യിലാണ് പല്ലി വീഴുന്നതെങ്കിൽ ആഭരണങ്ങൾ ലഭിക്കുമെന്നും റൊമാൻസിന് സാധ്യതയുണ്ടെന്നും കാൽവിരലിൽ പല്ലി വീണാൽ ആൺകുട്ടി ജനിക്കുമെന്നാണ് ഗൗളി ശാസ്ത്രം നിർദേശിക്കുന്നത്.

തലയില്‍ പല്ലി വീണാൽ

തലയില്‍ പല്ലി വീണാൽ

തലയിൽ വെളുത്ത നിറത്തിലുള്ള പല്ലിവീണാൽ കലഹത്തിന് സാധ്യതയുണ്ടെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്. എന്നാൽ ചൊവ്വാഴ്ച പല്ലി തലയിൽ‍ വീണാൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. തലയുടെ മധ്യത്തിൽ‍ വീണാൽ ബന്ധുക്കളുമായി തർക്കത്തിനും കലഹത്തിനും സാധ്യതയുണ്ടെന്നും ഗൗളി ശാസ്ത്രം പറയുന്നു.

English summary
Do you know, falling of lizards on your body parts can actually reveal things about your future? This is what Gauli Shastra – prediction based on lizards - explains. Effect of falling of a wall lizard on human being is called palli vizhum palan in Tamil. It is a belief based on Indian mythology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more