ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം: തിരഞ്ഞെടുപ്പുകാലം വളരെ വിവാദപരവും സംഭവബഹുലവുമെന്ന് പ്രവചനം!!
വരാന്‍ പോകുന്നത് നിര്‍ണ്ണായകമായ ഒരു ലോകസഭാ തിരഞ്ഞെടുപ്പാണ്. സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍കൂടി കടന്നു പോകുന്ന ഭാരതത്തില്‍, ഈ തിരഞ്ഞെടുപ്പിന്റെ സാഹചര്യങ്ങളെ നാം വിലയിരുത്തുകയാണ്. ഗ്രഹസ്ഥിതിയും ജ്യോതി ശാസ്ത്രപരമായ സാഹചര്യങ്ങളുമനുസരിച്ച് ഈ വരുന്ന തിരഞ്ഞെടുപ്പിന്റെ പരിണാമ ഗുപ്തിയും ഗതിവിഗതികളും എപ്രകാരമായിരിക്കുമെന്നാണ് നാം വിലയിരുത്തുന്നത്. ഏപ്രില്‍ മാസം ഒന്നാം തീയതിയിലെ ഗ്രഹസ്ഥിതി പരിശോധിച്ചാല്‍ ഇപ്രകാരമാണ്.
ജെയ്‌ഷെയുടെ ഒരു കേന്ദ്രം പോലുമില്ല... നിരോധിത സംഘടനകള്‍ക്കെതിരെ നടപടിയെടുത്തെന്ന് പാകിസ്താന്‍
മീനത്തില്‍ സൂര്യന്‍, മകരത്തില്‍ ചന്ദ്രന്‍. ഇടവത്തില്‍ ചൊവ്വ, കുംഭത്തില്‍ ബുധന്‍, ധനുവില്‍ വ്യാഴം, കുംഭത്തില്‍ ശുക്രന്‍, ധനുവില്‍ ശനി, മിഥുനത്തില്‍ രാഹു, ധനുവില്‍ കേതു. അതായത് ധനു രാശിയില്‍ നില്‍ക്കുന്ന കേതുവിനും മിഥുനത്തിലെ രാഹുവിനും മധ്യേ മറ്റു ഗ്രഹങ്ങളെല്ലാം വരുന്നുണ്ട്. രാഹുകേതുക്കളുടെ മധ്യേ മറ്റു ഗ്രഹങ്ങളെല്ലാം വരികയും, മറുവശം ശൂന്യമാവുകയും ചെയ്യുന്നു. ഇവിടെയിത് ഭാഗികമായ കാലസര്‍പ്പയോഗത്തെ ചെയ്യുകയാണ്. രാഹു കേതുക്കളുടെ മധ്യത്തിലുള്ള ഗ്രഹങ്ങള്‍ ശൃംഖലയായിട്ടല്ല നില്‍ക്കുന്നത്. അതിനാല്‍ ഭാഗിക കാലസര്‍പ്പയോഗമാണുള്ളത്.
തിരഞ്ഞെടുപ്പുകാലം വളരെ വിവാദപരവും സംഭവബഹുലവുമാകാം. അസാധാരണമായ മാറ്റങ്ങള്‍ രാജ്യത്തുണ്ടാകും. അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങള്‍ക്കും രാജ്യം സാക്ഷിയാകും. എങ്കിലും സകലവിധ പ്രതികൂല സാഹചര്യ ങ്ങളെയും തരണം ചെയ്ത് ഭാരതത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തീകരിക്കുന്നതുമാണ്.