ലോക്സഭ തിരഞ്ഞെടുപ്പ് 2019: ഉത്തർ പ്രദേശ് മാറിച്ചിന്തിക്കും.. നരേന്ദ്ര മോദി സർക്കാരിന് നില തെറ്റുമോ?
ഇനി ഉത്തര ദേശത്തെ ഗ്രഹാവസ്ഥാ സൂചനകളെക്കുറിച്ചു ചിന്തിക്കാം. വടക്കു ദിക്കിന്റെ അക്ഷഭാവചിന്തയില്‍ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തരാഞ്ചല്‍ മേഖല കളെല്ലാം നിലവിലുള്ളതിനു വിപരീതഗതിയില്‍ മാറുമെന്ന സൂചനകളാണ് രാശി സ്ഥിതികളില്‍ കാണാവുന്നത്. ജനമനസ്സുകളുടെ സ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകം പരിഗണിക്കുമ്പോള്‍ അസാധാരണമായ സംഘര്‍ഷങ്ങളും അസ്ഥിരതയും അനിശ്ചിതാവസ്ഥയുമൊക്കെയാണ് കാണുന്നത്.
വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെ തിരഞ്ഞെടുപ്പില്‍ നീങ്ങുന്ന ദേശങ്ങളില്‍ പ്രമുഖമാണ് ഉത്തരഭാഗക്കാര്‍. അതുകൊണ്ടുതന്നെ എല്ലാ ചിന്താക്കുഴപ്പങ്ങളെയും സംഘര്‍ഷങ്ങളെയും സമാപന ഘട്ടത്തില്‍ അതിജീവിച്ചു കൊണ്ട് ആഞ്ഞടിക്കുവാന്‍ വടക്കന്‍ ദിക്കുകാര്‍ക്ക് കഴിയുമെന്നു കാണുന്നു. വ്യാഴത്തിന്റെ ധനുവിലേക്കുള്ള മാറ്റവും പിന്നെ തിരികെ വൃശ്ചികത്തിലേക്കുള്ള മടക്കവുമെല്ലാം വടക്കുദിക്കില്‍ വളരെ ഉഗ്രമായ ചലനതരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനു പര്യാപ്തമാണ്.

ധനുരാശിയിലെ ശനി-രാഹു യോഗസ്ഥിതി അവര്‍ വളരെ ക്ഷോഭാത്മക തീരുമാനങ്ങള്‍ എടുക്കും എന്നതിന്റെ സൂചനയുമാകുന്നു. ഒരു കാര്യം വ്യക്തം. ഈ തിരഞ്ഞെടുപ്പില്‍ ഉത്തരദിക്കിന്റെ ജ്യോതിഷഗതികള്‍ ആത്യന്തിക ഫലത്തെ നിര്‍ണ്ണയിക്കും.












Click it and Unblock the Notifications