ബിജെപിക്ക് വടക്കൻ സംസ്ഥാനങ്ങളിൽ തിരിച്ചടി, കോൺഗ്രസ് നില മെച്ചപ്പെടുത്തും... ജ്യോതിഷ പ്രവചനം ഇങ്ങനെ..
തെരഞ്ഞെടുപ്പിന്റെ പരിണതഫലങ്ങളെക്കുറിച്ച് വളരെ ഉല്‍കണ്ഠാകുലമായി നില്‍ക്കുന്ന ഒരു ഘട്ടമാണിത്. ഉദ്ദേശിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കും തുടക്കം മുതല്‍ക്കേ വരിക. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അവിചാരിതമായ വലിയ മാറ്റങ്ങള്‍ പലതും കടന്നുവരുന്നതിനു സാധ്യത കാണുന്നു. നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്.
ഭരണപക്ഷത്തിന് ഉത്തരമേഖലയില്‍ പല ഭാഗങ്ങളിലും പ്രതികൂല സാഹചര്യമാണ് കാണുന്നത്. വ്യാഴത്തിന്റെ മാര്‍ച്ച് 29ലെ മാറ്റവും രാഹുകേതുക്കളുടെ മാര്‍ച്ച് 6-ലെ മാറ്റവും അപ്രതീക്ഷിതമായ സമൂഹ ദിശാവ്യതിയാനത്തിനു കാരണമാകുന്നതാണ്. എന്നാല്‍ ഉത്തര പശ്ചിമദിക്കില്‍ ഭരണപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാകും. മധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും ഭരണാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗ്രഹസ്ഥിതിയനുസരിച്ച് നില മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ വ്യക്തമായി കാണുന്നുണ്ട്. എങ്കിലും ലക്ഷ്യപൂര്‍ണ്ണതയിലേക്ക് എത്തുമോ എന്നു വ്യക്തമായ ലക്ഷണങ്ങള്‍ രാശിമണ്ഡലത്തില്‍ ഇപ്പോള്‍ സൂചിതമല്ല. മറ്റു പ്രതിപക്ഷകക്ഷികളില്‍ ഐക്യസാഹചര്യങ്ങള്‍ ഉടലെടുക്കുമെങ്കിലും പൂര്‍ണ്ണതയിലെത്തുന്നതിന്റെ സാഹചര്യങ്ങള്‍ കാണുന്നില്ല.












Click it and Unblock the Notifications