Love Horoscope August: തെറ്റിദ്ധാരണയുടെ ഫലമായി അകൽച്ച ഉണ്ടാവാം, ഈ നാളുകാർ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
ഉദ്ദേശിക്കുന്ന കാര്യത്തില്‍ പ്രണയകാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. അപ്രതീക്ഷിതമായ എതിര്‍പ്പുകളോ മറ്റു വിപരീത സാഹചര്യങ്ങളോ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വിഷമകരമായ അന്തരീക്ഷം പ്രണയത്തെച്ചൊല്ലി കുടുംബത്തിലുണ്ടായേക്കാം. ജീവിതത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ള സന്ദര്‍ഭമായതിനാല്‍ ശ്രദ്ധ പാലിക്കുക. രാശിവീഥിയില്‍ കാണുന്ന പ്രതികൂലയോഗങ്ങള് നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. ദോഷനിവാരണത്തിനായി സമ്പൂര്‍ണ്ണ രാശിസ്ഥിതി ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടതാണ്. തല്ക്കാലപരിഹാരമായി ലക്ഷ്മീനാരായണ പൂജ നടത്തുക. സമുദ്രനീലക്കല്ല് ധരിക്കുന്നത് ഭാഗ്യപ്രദമാകുന്നു.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ പ്രണയരാശി അത്രകണ്ട് അനുകൂലമായി കാണുന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പലതും ഉണ്ടാകാം. സംസാരത്തില്‍ ചില അപാകതകളും തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. പ്രേമബന്ധത്തില്‍ വിള്ളലുകളും അകല്‍ച്ചകളും സംഭവിക്കാതെസൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു യോഗം കാണുന്നസ്ഥിതിയുണ്ട്. നിങ്ങളുടെ ബന്ധങ്ങളെ ഇത് ദോഷാത്മകമായി ബാധിച്ചേക്കാം. സംസാരത്തില്‍ വളരെ ആതമനിയന്ത്രണവും മിതത്വവും ശീലിക്കേണ്ടത്ആവശ്യമായ കാലഘട്ടമാണ്. സകല ദോഷനിവാരണത്തിനായി ഒരു നവഗ്രഹപൂജ നടത്തുക. രാജഗോപാലപൂജ നടത്തുന്നത് പ്രണയാഭിലാഷങ്ങള്‍ അനുകൂലമാകുന്നതിനു സഹായിക്കും. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നിങ്ങളുടെ പ്രണയരാശിയില്‍ അനുകൂല തരംഗമല്ല ഇപ്പോള്‍ കാണുന്നത്. അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവന്നേക്കാം. തെറ്റിദ്ധാരണയുടെ ഫലമായി അകര്‍ച്ച ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംഭാഷണത്തിലെ അസ്വസ്ഥതകള്‍ അകല്‍ച്ചയിലേക്കും മാനസികമായ അടുപ്പക്കുറവിലേക്കും നയിക്കാം. നന്നായി ആലോചിച്ചു മാത്രം സംസാരങ്ങള്‍ നടത്തുകയും ക്ഷിപ്രവികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുക. ആരൂഡരാശി ശരിയായി പരിശോധിപ്പിച്ചുമാത്രം കാര്യങ്ങള്‍ ചെയ്യുക.ദോഷപരിഹാരമായി ഒരു നവഗ്രഹശാന്തിബലി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന ശീലിക്കുക. സമുദ്രനീലക്കല്ല് ലോക്കറ്റിലാക്കി ധരിക്കുക.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രണയരാശിയില്‍ ഗുണദോഷസമ്മിശ്രസ്ഥിതി കാണുന്നു. പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും നിങ്ങളുടെ പ്രേമരാശിയില്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഇത് വാക്കുതര്ക്കത്തിലേക്കോ അകല്ച്ചയിലേക്കോനീങ്ങാതെ സൂക്ഷിക്കുക. സംഭാഷണങ്ങളില്‍ മിതത്വവും കരുതലും ഉണ്ടായിരിക്കുക. തികച്ചും അപ്രതീക്ഷിതവും അവിചാരിതവുമായ ചില പ്രണയങ്ങള്‍ ഉടലെടുക്കുന്നതിനും ഇപ്പോള്‍ സാധ്യതയുണ്ട്. ഇതിന് പ്രായഭേദമില്ല. അതിനാല്‍ മധ്യപ്രായമെത്തിയവരിലും ഇപ്രകാരമൊരു പ്രണയമുണ്ടായേക്കാം. സര്വ്വകാര്യങ്ങളം അനുകൂലമാകുന്നതിനായി ത്രിപുരസുന്ദരീപൂജ നടത്തുന്നതിന് ഉത്തമം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പ്രേമരാശി പൊതുവെ അനുകൂലമാണ്. മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. പ്രേമസാഫല്യയോഗം കാണുന്നു. ദീര്‍ഘകാലമായി വച്ചുപുലര്‍ത്തിയിരുന്ന പ്രണയങ്ങള്സാഫല്യത്തിലെത്തുന്ന സന്ദര്‍ഭമാണിത്. സന്തോഷത്തിന്രെ നാളുകളാണ് വരുന്നത്. തീവ്രപ്രണയങ്ങള് ഒരുമിക്കലിന്റെ ആനന്ദത്തിനു വഴിമാറിക്കൊടുക്കുന്നതാണ്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ സവിശേഷമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്വ്വീഭിഷ്ടസിദ്ധി നിശ്ചിതമാകുന്നു. സകലപ്രണയാഭിലാഷങ്ങളും പൂര്ണ്ണതയിലെത്തുന്നതിനും ദാമ്പത്യപുഷ്ടിക്കുമായി ഒരു മംഗളഗൗരീപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്ത്ഥനനടത്തി മുക്താഫലം ധരിക്കുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പലവിധ തടസ്സങ്ങള്‍ പ്രേമരാശിയില്‍ ഉണ്ടാകും. പുറമെനിന്നുള്ള ചില എതിര്‍പ്പുകള്‍ പ്രതിബന്ധമായി വന്നേക്കാം. കുടുംബാന്തരീക്ഷത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാം. വിപരീത സാഹചര്യങ്ങള്‍ പലവിധത്തില്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. കുടുംബങ്ങള്‍ തമ്മിലുണ്ടാകുന്ന തെറ്റിദ്ധാരണ വിവാഹബന്ധത്തെപ്പോലും പ്രതികൂലമായി ബാധിക്കാവുന്ന സമയമാണ്. അതിനാല്‍ വളരെയധികം ക്ഷമയും സഹനവും ശീലിക്കേണ്ടതായ ഘട്ടമാണ്. ദോഷപരിഹാരമായി ഒരു ഐക്യമത്യസൂക്തപൂജ നടത്തുന്നത് വളരെ ഉത്തമമായി കാണുന്നു. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
കാര്യതടസ്സങ്ങള്‍ പലതും ഉണ്ടാകാം. പ്രണയരാശിയില്‍ അനുകൂലഭാവമല്ലകാണുന്നത്. അതിനാല്‍ ബന്ധങ്ങളില്‍ അസ്വസ്ഥതകളോ വിള്ളലുകളോ വീഴുന്നതിനു സാധ്യത കാണുന്നു. സംഭാഷണത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതയോ തെറ്റിദ്ധാരണയോ നിങ്ങളുടെ ബന്ധത്തില്‍ അരോചകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഛിയില് വളരെ ദോഷപൂര്‍ണ്ണമായ ഒരു യോഗസ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനു സാധ്യതയുള്ളതിനാല്‍ സമഗ്രമായ രാശിചിത്തചെയ്ത് പരിഹാരം നടത്തുക.
വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
നിങ്ങളുടെ രാശിയില്‍ വളരെ അനുകൂലമായ പ്രണയതരംഗങ്ങള്‍ കാണുന്നു. മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ പുരോഗമിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രണയബന്ധങ്ങള്‍ സഫലമായിത്തീരും. സന്തോഷകരമായ അനുഭവങ്ങള്‍ അനുസ്യൂതമുണ്ടാകും. വിവാഹവിഷയത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. സംഭാഷണത്തിലൂടെ പല സങ്കീര്‍ണ്ണ വിഷയങ്ങളും പരിഹരിക്കപ്പെടും. അവിചാരിതമായ പല പ്രേമബന്ധങ്ങളും ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ അപൂര്‍വ്വമായ ഒരു താരകയോഗം കാണുന്നു. ഇത് അപ്രതീക്ഷിതമായ ആനന്ദങ്ങള്‍ക്കു വഴിതെളിക്കുന്നതാണ്. പ്രേമസാഫല്യത്തിനായി ഒരു രാധാഗോപാലപൂജ നടത്തുന്നത് ഉത്തമം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രണയരാശി നിങ്ങള്‍ക്ക് ഇപ്പോള്‍ പൊതുവെ അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത. നിങ്ങളുടെ കര്മ്മമണ്ഡലത്തിലോ മറ്റു ജീവിതാന്വേഷണ വഴിയിലോ യാദൃശ്ചികമായി ഉടലെടുക്കുന്ന ഒരു സൗഹൃദം പ്രണയമായി മാറാവുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ വിവിധങ്ങളായ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അതു നേടുവാന്‍ സഹായകമാകുന്ന ഒരു പുതിയ ആത്മബന്ധമോ ആചാര്യബന്ധമോ രൂപംകൊള്ളുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ രാശിചിന്തയ്ക്ക് ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. വെണ്പ്തമരാഗക്കല്ല് ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്നു കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രണയരാശിയില്‍ അനുകൂല സമയമായി കാണുന്നു. ബന്ധങ്ങളില്‍ കൂടുതല്ഉണര്വ്വുണ്ടാകും. അവിചാരിതമായ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാകും. വിവാഹാലോചനകളില് തീരുമാനമുണ്ടാകും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രണയങ്ങള്‍ സാഫല്യത്തിലെത്തും. പ്രേമകാലത്തെ ആശങ്കകളും അസ്വസ്ഥതകളും മാറുകയും ഒന്നാകലിന്റെ ആനന്ദം വന്നുചേരുകയും ചെയ്യും. രാശിമണ്ഡലത്തിതികച്ചും സൗഭാഗ്യകരമായ ഒരു തീരകയോഗമാണ് കാണുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ ആനന്ദവും സന്തോഷവും പകര്‍ന്നുതരുന്നതിന് ഇത് കാരണമാകുന്നു. ദോഷശാന്തിയും അഭീഷ്ടസിദ്ധിയും ലഭിക്കുവാന്‍ രാജഗോപാല പൂജ നടത്തുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രേമരാശിയില്‍ അനുകൂലഫലങ്ങള്‍ കാണുന്നു. ഉദ്ദേശ്യരീതിയില് ബന്ധങ്ങള്‍ പുരോഗമിക്കും. അനുകൂലമായ അന്തരീക്ഷത്തില്‍ ജീവിതം സന്തോഷകരമാകും. ദീര്‍ഘകാലത്തെ പ്രണയം സഫലമായിത്തീരുന്ന സാഹചര്യമുണ്ടാകും. നിങ്ങളുടെ ഇഷ്ടമനുസരിച്ച് വിവാഹബന്ധങ്ങള്‍ വന്നുചേരുന്നതാണ്. രാശിമണ്ഡലത്തില്‍ വളരെഅസുലഭമായ ഒരു രാജയോഗകല കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ അത് ബന്ധങ്ങള്‍ക്കെല്ലാം വളരെ ഗുണകരമാകുന്നതാണ്. സര്വ്വാദീഷ്ടസിദ്ധിക്കും ബന്ധങ്ങളുടെ പൂര്‍ണ്ണതയ്ക്കുമായി ഒരു ഉമാമഹേശ്വരപൂജ നടത്തുന്നത് ഉത്തമമായി കാണുന്നു. കൂടാതെ വെണ്പത്മപാഗക്കല്ല് ധരിക്കുന്നതും ശുഭം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പ്രണയരാശി അനുകൂലമല്ല. പ്രേമകാര്യങ്ങളില്‍ മന്ദത അനുഭവപ്പെടാം. പൊതുവെ ഉത്സാഹക്കുറവും മനക്ലേശവും താല്പര്യക്കുറവും അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. സംസാരത്തില്‍ പാരുഷ്യം കലരാതിരിക്കുവാന്‍ പ്രണേതാക്കള്‍ ശ്രദ്ധിച്ചുകൊള്ളുക. ചെറിയ ആശയവ്യത്യാസം പോലും സംസാരിച്ച് വലുതാവാനുള്ള സാധ്യതയുണ്ട്. രാശിമണ്ഡലത്തില്‍ പൊതുവെ ദോഷകരമായ താരകയോഗങ്ങള് രൂപംകൊള്ളുന്നു. നിങ്ങളുടെ മഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുന്ന ശീലമാക്കുക.
-
വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും, കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും, സാമ്പത്തികലാഭം -
മകരം രാശി: പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ പാടില്ല, കഴിവ് തെളിയിക്കാൻ അവസരം, അധിക വരുമാന സാധ്യത -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം












Click it and Unblock the Notifications