പ്രണയ ജ്യോതിഷം: പ്രേമബന്ധത്തിൽ നിർണായക വഴിത്തിരിവ്, അകാരണമായ അകല്‍ച്ചയും കലഹവും
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
നിങ്ങളുടെ പ്രണയരാശി അനുകൂലമായ രീതിയില്‍ മുമ്പോട്ടു പോകും. മനസ്സിന് സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ഇഷ്ടങ്ങള്‍ തുറന്നുപറയുന്നതിനു സാധിക്കും. ഇഷ്ടപ്പെടുന്ന വ്യക്തിയില്‍നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുന്നതാണ്. ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ ബന്ധങ്ങള്‍ മുന്നോട്ടു നീങ്ങുന്നതാണ്. നിങ്ങളില്‍ ചിലര്‍ക്ക് വളരെ നൂതനമായ ഒരു പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഇത് നിങ്ങളുടെ കര്‍മ്മവഴികളിലോ, സഞ്ചാവഴികളിലോ സുഹൃദ്‌വലയങ്ങളില്‍നിന്നോ ആകുന്നതിനു സാധ്യത കാണുന്നു. കൂടാതെ ചിലര്‍ക്ക് ദീര്‍ഘനാളത്തെ പ്രണയം സാഫല്യത്തിലെത്തുന്നതിനും സാധ്യതയുണ്ട്. രാശി സ്ഥിതി വളരെ അനുകൂലമായ രീതിയില്‍ തുടരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
രാശിസ്ഥിതി ഇപ്പോള്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. പ്രേമകാര്യങ്ങളില്‍ മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പങ്കാളിയുടെ ഭാഗത്തുനിന്നും ഗുണകരമായ സമീപനവും ആഗ്രഹിക്കുന്ന വിധത്തിലുള്ള പെരുമാറ്റവും വന്നുചേരും. എന്നാല്‍ മറ്റുചില പ്രതിസന്ധികള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഈ പ്രണയം മുമ്പോട്ടു കൊണ്ടുപോകുവാന്‍ പറ്റാത്ത വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉടലെടുക്കുന്ന സാധ്യത കാണുന്നു. കുടുംബത്തിനും മറ്റും ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങളുടെ പ്രതികൂലമായ രാശിസ്ഥിതികള്‍ മനസ്സിലാക്കി ഉത്തമമായ വഴികള്‍ സ്വീകരിക്കുക. രാജഗോപാലപൂജ നടത്തുന്നത് ഈ ഘട്ടത്തില്‍ ഗുണം ചെയ്യും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രേമരാശി അനുകൂലമല്ല. അപ്രതീക്ഷിതമായ മനഃക്ലേശങ്ങള്‍ക്കു സാധ്യത. കലഹവിഷമതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. പ്രണയബന്ധത്തില്‍ മനസ്സിന്റെ ഭാവങ്ങള്‍ മാറിവരുമെന്നതിനാല്‍ നന്നായി ക്ഷമശീലിക്കുന്നത് നന്നായിരിക്കും. സംസാരത്തില്‍ ആത്മനിയന്ത്രണവും മിതത്വവും ശീലിക്കുക. അമിതമായ പ്രതീക്ഷകള്‍ ഒരു കാര്യത്തിലും വച്ചുപുലര്‍ത്തരുത്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് നിങ്ങളുടെ പ്രേമകാര്യത്തില്‍ പെട്ടെന്നുണ്ടായേക്കാം. ശരിയായി കാര്യങ്ങളെ പഠിച്ച് വേണ്ടതു ചെയ്യുക. രാശി വിചിന്തനം നടത്തി വരാനിരിക്കുന്ന കുടുംബകാര്യങ്ങളും വൈവാഹിക കാര്യങ്ങളും ശരിയായി മനസ്സിലാക്കി ഉചിതമായിട്ടുള്ളത് ചെയ്യേണ്ടതാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രേമരാശിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അകാരണമായ അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണുന്നു. പ്രതീക്ഷിക്കാത്ത കാരണങ്ങളാല്‍ മനപ്രയാസവും കലഹവും ഉണ്ടാകുന്നതിനു സാധ്യത. കുടുംബത്തിലും പുറമെയും പ്രണയ വിഷയത്തില്‍ എതിര്‍പ്പിനു സാധ്യത കാണുന്നു. വളരെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നീക്കണം. നയപരമായും തന്ത്രപരമായും കാര്യങ്ങള്‍ ചെയ്യുക. രാശിവീഥിയില്‍ ദോഷാത്മകമായ ഒരു താരകയോഗാം കാണുന്ന സമയമാണ്. ശരിയായ രീതിയില്‍ രാശി വിചിന്തനം നടത്തി വസ്തുതകള്‍ മനസ്സിലാക്കി വേണ്ട പ്രതിവിധികള്‍ നടത്തുക. നിങ്ങളുടെ വിശദമായ ജാതകയോഗങ്ങള്‍ പരിശോധിച്ചാല്‍ വരാനിരിക്കുന്ന ജീവിതാനുഭവങ്ങള്‍ വ്യക്തമായി അറിയുവാനാകുന്നതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പ്രേമരാശിയില്‍ വളരെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ടു പോകും. കൃത്യമായ സമയത്തുതന്നെ മനസ്സിന്റെ ഇഷ്ടങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. അതിന് അനുകൂലമായ പ്രതികരണം ഉണ്ടാകുന്നതായി കാണുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയെ ആകര്‍ഷിക്കുവാന്‍ നിങ്ങളുടെ പെരുമാറ്റത്തിന്റെയും സംസാരത്തിന്റെയും സൈലികൊണ്ട് സാധിക്കുമെന്നാണ് കണുന്ന സൂചന. ആഗ്രഹിക്കുന്ന രീതിയില്‍ പ്രണയ വിവാഹയോഗവും നിങ്ങളുടെ രാശിസ്ഥിതിയില്‍ കാണുന്നുണ്ട്. ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലമാണ് ഇതെന്ന വസ്തുത തിരിച്ചറിയേണ്ടതാണ്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങളുടെ പ്രണരാശിയില്‍ അനുകൂല ഫലങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ടു പോകും. മനസ്സിന്റെ അഭിലാഷങ്ങള്‍ സാധിക്കുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ അനുകൂലമായ ഒരു പ്രണയയോഗകല തെളിഞ്ഞു കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ പങ്കാളിയുടെ മനോഭാവം അനുകൂലമായി തീരുന്നതാണ്. രാശിമണ്ഡലത്തിലെ ശരിയായ അവസ്ഥ പ്രശ്‌നചിന്തയിലൂടെ കണ്ടെത്തി ഭാഗ്യസൂചകമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ പ്രേമസാഫല്യം പൂര്‍ണ്ണമായും കൈവരുന്നതായി കാണുന്നു. രാജഗോപാല പൂജ നടത്തിയാല്‍ ഫലം ഉറപ്പാകുന്നു.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
നിങ്ങളുടെ പ്രേമരാശിയില്‍ സമയം അനുകൂലമല്ല. പ്രണയ കാര്യങ്ങളില്‍ തടസ്സമുണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ പങ്കാളിയുടെ ഭാഗത്തുനിന്നും അനുകൂല മനോഭാവമുണ്ടാകില്ല. തെറ്റിദ്ധാരണയുടെ ഭാഗമായി അകല്‍ച്ചയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബപരമായും ഇതിന് തടസ്സങ്ങളുണ്ടാകും. സംഭാഷണത്തില്‍ കരുതലും മിതത്വവും സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. രാശിമണ്ഡലത്തിലെ അവസ്ഥ ശരിയായി പഠിച്ച് ഉചിതമായ പ്രതിവിധികള്‍ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. വെണ്‍പത്മരാഗക്കല്ലു ധരിക്കുന്നത് വളരെ ഉയര്‍ന്ന ഭാഗ്യത്തെ നല്‍കുന്നതാണ്. നന്നായി കരുതലോടെ ശ്രമിച്ച് മുന്നോട്ടു പോയാല്‍ ഭാവി ഗുണം കാണുന്നു.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
പ്രേമകാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ വരും. മനസ്സിന് പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങളെ നേരിടേണ്ടതായി വരാം. മനസ്സിന്റെ ആഗ്രഹങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഏതു കാര്യത്തിലും സൂക്ഷ്മതയോടെ പെരുമാറുക. സംഭാഷണത്തിലെ അലോസരങ്ങള്‍ പല പ്രയാസങ്ങള്‍ക്കു കാരണമായേക്കും. അഭിപ്രായ ഭിന്നതകള്‍ കലഹങ്ങളിലേക്ക് എത്താതെ സൂക്ഷിക്കുക. സംസാരത്തില്‍ വളരെ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്. നിങ്ങളുടെ രാശി വീഥിയില്‍ വളരെ ദോഷാത്മകമായ ചില സാഹചര്യങ്ങള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിച്ചു മുമ്പോട്ടു പോകുക. ശരിയായി കാര്യങ്ങള്‍ വിലയിരുത്തി മുമ്പോട്ടു പോയാല്‍ പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
നിങ്ങളുടെ പ്രേമരാശിയില്‍ പലവിധ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങുക. പങ്കാളിയുടെ ചില കര്യങ്ങളില്‍ അപ്രതീക്ഷിതമായി ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഏതു വിധത്തിലും ഒരു കലഹം ഉണ്ടാകാതെ സൂക്ഷിക്കുക. സംസാരത്തിലും പെരുമാറ്റത്തിലും വളരെ ആത്മനിയന്ത്രണവും മിതത്വവും ശീലിക്കേണ്ടതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു താരകയോഗം രൂപംകൊള്ളുന്നതായി കാണുന്നു. ഇത് തീവ്രമായ പ്രതികൂവാസ്ഥയെ സൃഷ്ടിക്കുന്നതിനു സാധിക്കുന്നതാണ്. അതിനാല്‍ ഗണപതി ഹോമം, സ്വയംവരപൂജ ഇവ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ പ്രേമരാശി അനുകൂലമായി കാണുന്നില്ല. പലവിധ അസ്വസ്ഥതകളും തടസ്സങ്ങളും പ്രണയരാശിയില്‍ ഉടലെടുക്കാവുന്ന സമയമാണ് ഇത്. ഒന്ന് നിങ്ങളുടെതന്നെ മനസ്സിന്റെ തടസ്സമാണ്. ഇഷ്ടങ്ങള്‍ ധൈര്യസമേതം തുറന്നുപറയുന്നതിന് കഴിയാതെ വരുന്ന അവസ്ഥയുണ്ടാകാം. ചിലപ്പോള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഭാഗത്തുനിന്നും അനുകൂലമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. കുടുംബത്തില്‍ അനുകൂല മനോഭാവം ഉടലെടുക്കുന്നതിനും ചില തടസ്സങ്ങള്‍ കാണുന്നുണ്ട്. മൊത്തത്തില്‍ നിങ്ങളുടെ രാശിയുടെ അവസ്ഥ സമ്പൂര്‍ണ്ണമായി ചിന്തിച്ച് ഏറ്റവും യുക്തിസഹവും ഉചിതവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ പ്രണയരാശിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകാവുന്ന സാധ്യത കാണുന്നു. ഏതു കാര്യത്തിലും ഗുമകരമായ ഭാഗ്യാനുഭവം ഉണ്ടാകാം. മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും. പ്രണയകാര്യങ്ങളില്‍ വളരെ ഗുണകരമായ വിധത്തില്‍ പങ്കാളിയുടെ സമീപം അനുകൂലമായി തീരുന്നതാണ്. കുടുംബത്തിന്റെ നിലപാടും നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങളിലേക്ക് വരും. ഇപ്പോഴത്തെ രാശിമണ്ഡലത്തിലെ അവസ്ഥ മനസ്സിലാക്കുന്നതിന് പ്രശ്‌നചിന്ത ചെയ്തുനോക്കുന്നത് ഉത്തമമായിരിക്കും. ഭാവികാര്യങ്ങള്‍ നന്നായി ചിന്തിച്ചു മുമ്പോട്ടു പോകേണ്ടതാണ്. പ്രണയസാഫല്യത്തിനു അനുകൂലമായ കാലഘട്ടമായതിനാല്‍ വിവാഹാദികാര്യങ്ങളില്‍ ഉടനെ തീരുമാനമാകുന്നതാണ്. സിദ്ധിവിനായകപൂജ നടത്തുന്നത് ഉത്തമമായിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പ്രണയരാശി അനുകൂലമല്ല. പലവിധ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം വൈകും. ഒരുതരം നിസ്സംഗത സംഭാഷണങ്ങളില്‍ ഉണ്ടാകും. നിങ്ങളുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ക്കുതന്നെ തുറന്നു പറയാനാവാത്ത സ്ഥിതിവിശേഷമുണ്ടാകുന്നതാണ്. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതകള്‍ കാണുന്നു. തുറന്ന സമീപനവും ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലും ആര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള സംസാരരീതിയും ശീലിക്കേണ്ടത് ഈ രംഗത്തെ വിജയത്തിന് ആവശ്യമായി കാണുന്നു. ഇപ്പോഴത്തെ രാശിസ്ഥിതി ശരിയായി മനസ്സിലാക്കി ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടതാണെന്ന് കാണുന്നു.












Click it and Unblock the Notifications