Love Horoscope July: പങ്കാളിക്ക് മനംമാറ്റം, പ്രണയം തകരാൻ സാധ്യത, ഈ മാസം ഈ നാളുകാരായ പ്രണയിതാക്കൾക്ക് കഠിനം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
പ്രേമകാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ പലതുമുണ്ടാകും. വിസ്മയകരമായ ഒരു മനംമാറ്റം പങ്കാളിയുടെ ഭാവത്തില്‍ ഉണ്ടായെന്നു വരാം. ഇതിന്റെ കാരണം നിങ്ങളെ സംബന്ധിച്ച് അജ്ഞാതമായി തുടരും. മനസ്സിന്റെ പ്രണയപ്രതീക്ഷകളില്‍ ഇടിവുതട്ടുന്നതാണ്. ഏതു കാര്യത്തിലും ദോഷാത്മകമായ പരിവര്‍ത്തനസാധ്യത കാണുന്നതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും പ്രതികൂലമായ ഒരു താരകയോഗമാണ് കാണുന്നത്. ഇത് ശക്തിപ്രാപിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ എത്തിപ്പെടാം. അതിനാല്‍ ശരിയായി രാശിചിന്ത നടത്തി ഉചിതമായ പരിഹാരം നേടുന്നതിന് ശ്രമിക്കേണ്ടതാണ്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രേമരാശി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമപുരോഗതിയുണ്ടാകും. നൂതന പ്രണയഹ്ങള്‍ ഉടലെടുക്കും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രണയങ്ങള്‍ സഫലതയില്‍ എത്തുന്ന സാഹചര്യമുണ്ടാകും. കുടുംബത്തിന്റെ ആശീര്‍വാദത്തോടെ പ്രണയവിവാഹങ്ങള്‍ നടക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സംഭവിക്കാവുന്ന കാലഘട്ടമാണ് ഇത്. നിങ്ങളുടെ മാനസികാവസ്ഥ ശരിയായി ഉള്‍ക്കൊള്ളുകയും നിങ്ങളുടെ സകലതും അറിഞ്ഞ് വേണ്ടതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു ഗുരുബന്ധം ഉടലെടുക്കാവുന്ന സമയമാകുന്നു ഇത്. സമഗ്രമായി രാശിവിചിന്തനം നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടതാകുന്നു.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. ഏതുവിധത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാതെ നോക്കണം. സംഭാഷണത്തിലെ അലോസരത അകല്‍ച്ച സൃഷ്ടിക്കുന്നതിനു സാധ്യത കാണുന്നു. കുടുംബപരമായും നിങ്ങളുടെ പ്രണകാര്യങ്ങളില്‍ തടസ്സങ്ങള്‍ വന്നേക്കാം. എതിര്‍പ്പുകളെ സംസാരത്തിലൂടെ അനുനയിപ്പിച്ച് മുന്നോട്ടു പോകാനാണ് നോക്കേണ്ടത്. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ പ്രണയരാശി മണ്ഡലത്തില്‍ വളരെ ദോഷകരമായ അവസ്ഥയാണു കാണുന്നത്. എല്ലാവിധ ഗ്രഹദോഷങ്ങളും പ്രേമതടസ്സങ്ങളും മാറുന്നതിനായി ഒരു സ്വയംവരപൂജ നടത്തുന്നത് ഉത്തമമായിരിക്കുമെന്നു കാണുന്നു.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
നിങ്ങളുടെ പ്രേമരാശിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണയകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏതുകാര്യത്തിലും അനുകൂലമായ മാനസികാവസ്ഥ പങ്കാളിയില്‍ പ്രകടമാകും. ദീര്‍ഘനാളത്തെ പ്രണയം പൂവണിയുന്നതിന് അനുകൂലമായ സാഹചര്യമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും അപൂര്‍വ്വമായ ഒരു ഹൃദയയോഗകല തെളിയുന്നതായി കാണാം. ഇത് പ്രായഭേദമെന്യേ നൂതന പ്രണബന്ധങ്ങളെ സൃഷ്ടിക്കും. നിങ്ങളുടെ കര്‍മ്മവഴിയിലോ, നിത്യസഞ്ചാരവഴിയിലോ കണ്ടുമുട്ടുന്നവരില്‍ ഒരു വ്യക്തിയില്‍ നിങ്ങള്‍ അനുരക്തമാകുന്നതിനു സാഹചര്യമുണ്ടാകാം. സംഭാഷണങ്ങളില്‍ മിതത്വവും കരുതലും സ്വീകരിക്കുക. മദനഗോപാലപൂജ നടത്തുന്നത് പ്രേമ സാക്ഷാല്‍ക്കാരത്തിന് വളരെ ഉത്തമം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
നിങ്ങളുടെ പ്രണയരാശിയില്‍ ഗുണദോഷസമ്മിശ്രഫലമാണ് കാണുന്നത്. ധനപരമായ അസ്വസ്ഥതകളും തൊഴില്‍രംഗത്തെ പ്രതിബന്ധങ്ങളും മാനസികാവസ്ഥയെ ബാധിക്കും. സംഭാഷണത്തിലെ അലോസരങ്ങള്‍ പ്രണയാവസ്ഥയെ പ്രതികൂലമായി ബാധിക്കാവുന്ന സ്ഥിതി കാണുന്നു. കുടുംബപരമായും ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. രാശിവീഥിയില്‍ തികച്ചും ദോഷകരമായ ഒരു താരകയോഗമാണുള്ളത്. ഇത് നിങ്ങളുടെ പ്രേമസാഫല്യ ലക്ഷ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ, വിഷമകരമായ മാനസിക സ്ഥിതി സൃഷ്ടിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ ഒരു മംഗളഗൗരീപൂജ നടത്തി പ്രസ്തുത ഏലസ് ധരിക്കുന്നത് ഉത്തമം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങളുടെ പ്രേമരാശി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. മനസ്സിന് ആനന്ദകരമായ ദിനങ്ങള്‍ വരികയാണ്. ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള സമയമാകുന്നു. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രയണവിവാഹം നടക്കാവുന്ന കാലഘട്ടമാണ്. രാശിമണ്ഡലത്തിലെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗം, നിങ്ങളുടെ പ്രേമലക്ഷ്യങ്ങള്‍ക്ക് ഗുണമായിത്തീരുന്നതാണ്. ജീവിതമാര്‍ഗ്ഗത്തില്‍, നിങ്ങള്‍ക്ക് ഒരു വലിയ വഴിത്തിരിവ് ആയേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഈ കാലത്ത് രൂപംകൊള്ളുന്നതായി കാണുന്നു.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പ്രണയരാശിയില്‍ കാണുന്നു. പലവിധ മനക്ലേശങ്ങള്‍ ഉണ്ടാകാം. പങ്കാളിയുടെ മനസ്സില്‍ അജ്ഞാതമായ കാരണങ്ങളാല്‍ അകല്‍ച്ച ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാരത്തില്‍ വരാവുന്ന ചില തെറ്റിദ്ധാരണകള്‍ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയേക്കാം. സംസാരത്തിലെല്ലാം വളരെയധികം കരുതലും മിതത്വവും സ്വീകരിക്കേണ്ടത് ആവശ്യമായി കാണുന്നു. നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹസ്ഥിതി ദോഷാത്മകമാണ്. അതിനാല്‍ ശരിയായി ഗ്രഹസ്ഥിതി പരിശോധിക്കുക. ഗൃഹാരൂഢചിന്ത ചെയ്യുക. ഇതുപ്രകാരം ഉചിതമായ പരിഹാരമാണെന്ന് കണ്ടെത്തി അത് നിര്‍വ്വഹിക്കുന്നതാണ് കൂടുതല്‍ ഉത്തമമായി കാണുന്നത്.

വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
പ്രേമരാശിയില്‍ ഗുണകരമായ മാറ്റങ്ങള്‍ കാണുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങളെല്ലാം പുരോഗമിക്കും. ദീര്‍ഘനാളത്തെ പ്രണയം പൂവണിയുവാനുള്ള സാഹചര്യം ഉണ്ട്. വിവാഹാദി വിഷയങ്ങളില്‍ ഉടനെ തീരുമാനമുണ്ടായേക്കാം. പ്രണയ വിവാഹം ഉടനെ നടക്കുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ സമയസ്ഥിതിയില്‍ വളരെ ഗുണകരമായ പ്രണയയോഗകല തെളിയുന്നതായി കാണുന്നു. അതിനാല്‍ത്തന്നെ ഈ കൂറുകാര്‍ക്ക് ഇപ്പോഴത്തെ സമയം, പ്രായഭേദമെന്യേ ഒരു പ്രേമം ഉടലെടുക്കാവുന്നതായി കാണുന്നു. അതിനാല്‍ സമഗ്രമായ രാശിചിന്ത നടത്തി ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന രീതിയില്‍ പ്രണകാര്യങ്ങള്‍ മുന്നോട്ടു നീങ്ങാതെ വരാം. അവിചാരിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. നൂതന പ്രണയ ബന്ധങ്ങള്‍ തടസ്സപ്പെടുയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം. അവിചാരിത നഷ്ടങ്ങള്‍ ബന്ധങ്ങളിലുണ്ടാകാം. സംസാരത്തിലെ തെറ്റിദ്ധാരണ നിമിത്തം ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ഏതു കാര്യത്തിലും വളരെ ശ്രദ്ധിച്ചു പ്രവര്‍ത്തിക്കുക. കുടുംബപരമായ അകല്‍ച്ചകളോ അനിഷ്ടങ്ങളോ പ്രണയത്തിന് തടസ്സമായി മാറാം. പരിശ്രമങ്ങളില്‍ ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതു കാര്യത്തിലും മനസ്സിലാക്കി ഉചിതമായി പ്രവര്‍ത്തിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ പൊതുവെ ദോഷാത്മകമായ ചില സാന്നിദ്ധ്യങ്ങള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ പ്രണയരാശി വളരെ അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി ബന്ധങ്ങളില്‍ ഉണ്ടാകും. മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരും. നിങ്ങളുടെ ഇപ്പോഴുള്ള സമയം വളരെ അനുകൂലമാണ്. നൂതന പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍നിന്നോ സഞ്ചാരവഴികളിലോ, സുഹൃദ്‌വലയത്തില്‍നിന്നോ ഒരു അപ്രതീക്ഷിത പ്രണയം രൂപപ്പെടാവുന്നതേയുള്ളു. സംഭാഷണത്തിലും പെരുമാറ്റത്തിലും വളരെ ആകര്‍ഷകമായ ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുവാന്‍ സാധിക്കും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധികള്‍ അനുഷ്ഠിക്കുന്നത് ശുഭമെന്നു കാണുന്നു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ പ്രണരാശിയില്‍ ഇപ്പോള്‍ ദോഷകാലമാണ്. അവിചാരിതമായ തടസ്സങ്ങളും മനക്ലേശങ്ങളും ഉണ്ടാകാനിടയുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില ഇഷ്ടങ്ങള്‍, മടുപ്പിലേക്കു പോകുവാന്‍ സാധ്യത കാണുന്നു. സംഭാഷണത്തില്‍ അകര്‍ച്ചവരികയും തെറ്റിദ്ധാരണയ്ക്ക് വിഷയീഭവിക്കുകയും ചെയ്‌തേക്കാം. കുടുംബത്തിലും ഇതുകൊണ്ട് അതൃപ്തി അകല്‍ച്ച ഇതൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. രാശിമണ്ഡലത്തില്‍ ദോഷാത്മകമായ യോഗം കാണുന്നതിനാല്‍ വളരെ ദോഷകരമായ മാറ്റങ്ങളെ അഭിമുഖീകരിക്കുവാന്‍ തയ്യാറെടുക്കുക. സ്ഥാനഭ്രംശം, മനക്ലേശം, ദ്രവ്യനഷ്ടം ഇതൊക്കെയും വരാം. പൊതുവെ രാശിചിന്ത ചെയ്ത് തീരുമാനമെടുക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന രീതിയില്‍ പ്രേമകാര്യങ്ങള്‍ മുന്നോട്ടു പോകുന്നതാണ്. മനസ്സിന് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നൂതനമായ പ്രേമബന്ധങ്ങള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തില്‍ ഉടലെടുക്കുന്നതിനു സാധ്യത. നിങ്ങളുടെ കര്‍മ്മമേഖലയിലോ യാത്രാമദ്ധ്യത്തിലോ കണ്ടുമുട്ടുന്ന വ്യക്തിയുമായി അവിചാരിത സൗഹൃദം രൂപംകൊള്ളുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ ദുഃഖങ്ങളും ചിന്താഭാരങ്ങളും മുഴുവന്‍ പങ്കുവയ്ക്കാന്‍ കഴിയുകയും അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് സാധിക്കുകയും ചെയ്യുന്ന ഒരു ആചാര്യവ്യക്തിയുമായി സമീപഭാവിയില്‍ തന്നെ കൂടിക്കാഴ്ച നടന്നേക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ ഒരു വലിയ വഴിത്തിരിവായിത്തീരുമെന്ന് കാണുന്നു.












Click it and Unblock the Notifications