Get Updates
Get notified of breaking news, exclusive insights, and must-see stories!

വേറെന്ത് വേണം, സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും, ഈ രാശിക്കാർക്ക് ഭാഗ്യത്തോട് ഭാഗ്യം, രാശിഫലം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പണമുണ്ടാക്കാൻ പല വഴികളും തുറന്ന് കിട്ടും. അതേസമയം ജോലി വിദേശത്ത് ആണെങ്കിൽ ചില ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരും. രാശിപ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യദിവസമാണോ എന്ന് അറിയണ്ടേ, നിത്യജ്യോതിഷഫലം വിശദമായി വായിക്കാം.

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

astrology

ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക് ചില്ലറ റിപ്പയര്‍ ആവശ്യമായി വരും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും.

മിഥുനം - ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

കര്‍ക്കടകം - സഹോദരങ്ങളില്‍ നിന്ന് പല നേട്ടം ഉണ്ടാകും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. സന്താനഗുണം ഉണ്ടാകും.

meenam

ചിങ്ങം - ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണ മുഖേന ഗാര്‍ഹിക സുഖം കുറയും.

കന്നി - ആര്‍ഭാടജീവിതം മൂലം പണച്ചെലവ് ഉണ്ടാകും. ഭൂസ്വത്ത് സംബന്ധമായ ക്രയവിക്രയത്തില്‍ ഏര്‍പ്പെടും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.

തുലാം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരികുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും.

kumbam

വൃശ്ചികം - ഉദ്ദേശിച്ച കാര്യം നേടാന്‍ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്തിയും പ്രദര്‍ശിപ്പിക്കും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

ധനു - സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.

മകരം - ജനങ്ങള്‍ക്കിടയില്‍ പ്രശസ്തി വര്‍ധിക്കും. ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈവശം വന്നുചേരും. വാഹനങ്ങളില്‍നിന്ന് വരുമാന വര്‍ധനവുണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം.

കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭീവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

മീനം - ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താന്‍ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. കലാരംഗത്തു കഴിവുതെളിയിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+