Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധികുംഭം കൈയിലേക്ക്... പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കോളടിച്ചു; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ ജീവിതത്തെയും പ്രപഞ്ചത്തെയും സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന ഒരു പൗരാണിക സമ്പ്രദായമാണ് ജ്യോതിഷം. ജാതക ഗണനം, രാശിഫലം, വര്‍ഷ ഫലം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ജ്യോതിഷം.

ജനന സമയത്ത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കി തയ്യാറാക്കുന്നതാണ് ജാതകം. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും 12 ഭാവങ്ങളും ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

astrology

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ഗ്രഹങ്ങളും അവയുടെ ചലനങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തെ സ്വാധീനിക്കുന്നു. അതിനാല്‍ ഗ്രഹ സംക്രമണത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണത്തിന്റെ ഫലം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. പുതുവര്‍ഷം പിറന്നതോടെ ചില രാശിക്കാരെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. വിവിധ ഗ്രഹങ്ങളുടെ സ്ഥാനചലനം മൂലമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് 2026 ലെ ആദ്യ മാസത്തില്‍ അനുകൂലഫലം ലഭിക്കുക എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ജനുവരി മാസം അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ചയിലെത്താനാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ബിസിനസ് ആരംഭിക്കാനും നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനും അനുകൂല സമയമാണ് എന്ന് കാണുന്നു.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ശുഭകരമായ ഫലങ്ങള്‍ വന്ന് ചേരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ആരോഗ്യ പ്രതിസന്ധികള്‍ തീരും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജനുവരി അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായുള്ള പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയം നേടും. ജീവിതത്തിലെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലെത്തും.

കന്നി

കന്നി രാശിക്കാര്‍ക്ക് ജനുവരിയില്‍ അനുകൂല ഫലങ്ങളുണ്ടാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ളവയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വരുമാനം ഇരട്ടിയാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+