ഈ രാശിക്കാരുടെ ജീവിതം മിന്നിത്തിളങ്ങും; ഇതുവരെയുണ്ടായ നഷ്ടങ്ങളെല്ലം നികത്താനുള്ളത്രയും പണം വന്നുചേരും
ബുധൻ ശക്തനാണെങ്കിൽ ആ വ്യക്തിയ്ക്ക് പ്രതീക്ഷിക്കാത്ത ഉയർച്ചയും സൗഭാഗ്യവും ജീവിതത്തിൽ വന്നുചേരും

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വളരെ പ്രാധാന്യമുണ്ട്. ബുധറ്റെ രാശി മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ സമ്പൂർണമായ മാറ്റം കൊണ്ടുവരും. ഗ്രഹങ്ങളിലെ രാജകുമാരൻ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഈ മാസം ഫെബ്രുവരി 7 ന് ബുധൻ ധനു രാശിയിൽ നിന്നും മകരത്തിൽ പ്രവേശിക്കും.
ഈ സമയത്ത് ചില രാശിക്കാർക്ക് ചില രാശിക്കാർക്ക് വളരെ ശുഭകരമായ കാര്യങ്ങൾ നടക്കും എന്നാൽ ചിസ രാശിക്കാർക്ക് ആവട്ടേ വളരെ മോശം സമയമായിരിക്കും. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ബുധൻ ശക്തനല്ലാതെ നിന്നാൽ ആ രാശിയിലുള്ള ആളിന് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. അതുപോലെ ബുധൻ ശക്തനാണെങ്കിൽ ആ വ്യക്തിയ്ക്ക് പ്രതീക്ഷിക്കാത്ത ഉയർച്ചയും സൗഭാഗ്യവും ജീവിതത്തിൽ വന്നുചേരും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ രാശി മാറ്റം കാരണം ഭാഗ്യം വരുന്നതെന്ന് നോക്കാം.

ഭാഗ്യം തെളിയും...
ഇടവം : ജ്യോതിഷ പ്രകാരം മകരം രാശിയിൽ ബുധൻ സംക്രമിക്കുന്നത് ഇടവം രാശിക്കാർക്ക് ഗുണകരമായ നേരമാണ്. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷകരമായ നേരമായിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, ഈ സമയത്ത് ഈ
രാശിക്കാർക്ക് അവരുടെ ഭാഗ്യം തെളിയുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാഗ്യമുള്ളത് കൊണ്ട് പൂർണമായും വിജയിക്കും.

പ്രശ്നങ്ങൾ തീരും....
മിഥുനം: മിഥുന രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ ആണ് നടക്കാൻ പോകുന്നത് . ഫെബ്രുവരി 7 ന് ശനിയുടെ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം നടക്കുമ്പോൾ ഈ രാശിക്കാരുടെ പ്രശ്നങ്ങൾ എല്ലാം തീരും, പങ്കാളിയുമായി നല്ല ബന്ധം ആയിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സന്തോഷം ഉണ്ടാവും. സമ്പത്ത് ധാരാളം വന്നുചേരും...

സാമ്പത്തിക സ്ഥിതി ...
കന്നി: വളരെ ഗുണകരമായ സമയമാണ് കന്നിരാശിക്കാരെ കാത്തിരിക്കുന്നത്. ജ്യോതിഷ പ്രകാരം ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ശക്തിപ്പെടുകയും ചെയ്യും.
ഈ രാശിക്കാസരുടെ പ്രണയജീവിതത്തിലേയും ദാമ്പത്യജീവിതത്തിലേയും പ്രശ്നങ്ങൾ എല്ലാം ഇല്ലാതാവും . ഈ രാശിക്കാർക്ക് സന്തോഷിക്കാനുള്ള ഒരു വാർത്ത തേടിവരും....

ശത്രുക്കളുടെ ഒരു കളിയും നടക്കില്ല
മകരം: ബുധൻ നിലവിൽ ധനു രാശിയിലാണ് നിൽക്കുന്നത് ഫെബ്രുവരി 7 ന് മകരരാശിയിൽ പ്രവേശിക്കും. ഈ സമയം മകര രാശിക്കാർക്ക് വലിയ സൗഭാഗ്യമാണ് ഉണ്ടാവുക. ഈ രാശിക്കാർ ബുധന്റെ അനുഗ്രഹമുണ്ടാകും. ശത്രുക്കളുടെ ഒരു കളിയും നടക്കില്ല. എതിരാളികളെ നിഷ്പ്രയാസം പരാജയപ്പെടുത്ത. ബിസിനസ്സിൽ ലാഭം ഉണ്ടാക്കാൻ പറ്റിയ സമയമാണ് വരുന്നത്. ധനലാഭത്തിനുള്ള വൻ സാധ്യതകളുണ്ട്.

ബിസിനസ് തുടങ്ങാൻ പറ്റിയ സമയം...
മീനരാശി : മീനം രാശിക്കാർക്കും വളരെ നല്ല സമയമാണ്. എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്താൻ സാധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് തൊഴിൽ കണ്ടെത്താൻ പറ്റും. ബിസിനസ് തുടങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ല സമയമാണ്. നഷ്ടമുണ്ടാവില്ല. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാനും എല്ലാ കാര്യങ്ങളിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും












Click it and Unblock the Notifications