Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ ജാക്‌പോട്ട് തേടിവരും, സമ്പത്ത് ഖജനാവില്‍ നിറയും; സൗഭാഗ്യങ്ങളെല്ലാം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അതുപോലെ ചില രാശിക്കാര്‍ക്ക് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ സമ്മാനിക്കാനും ഇത് വഴിയൊരുക്കും. ഓരോ രാശിക്കാര്‍ക്കും പ്രത്യേക സമയങ്ങളിലാണ് ഭാഗ്യങ്ങള്‍ വന്നുചേരുക.

ഈ മാസം 27 വരെ ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് ജീവിതം മാറി മറിയാന്‍ പോകുന്ന രാശിക്കാരുണ്ട്. ഇവര്‍ക്ക് ഭാഗ്യവും പുരോഗതിയുമെല്ലാം നേടാന്‍ സാധിക്കും. നാല് രാശിക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുക. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാരുടെ ജീവിതത്തില്‍ ഇന്നുവരെ ലഭിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ സമ്മാനിക്കും. ഏറ്റവും നല്ല സമയമായിരിക്കും ഇവരുടെ ജീവിതത്തിലുണ്ടാവുക. എല്ലാ ആഗ്രഹങ്ങളും മേടം രാശിക്കാര്‍ക്ക് നേടിയെടുക്കാനാവും. അതിനെല്ലാം അനുകൂലമാ സമയമായിരിക്കും ഇത്. ബിസിനസ് മേഖലയിലാണെങ്കില്‍ സമ്പത്ത് വാരാനാവും.

നിക്ഷേപകര്‍ക്കാണെങ്കില്‍ ലാഭം ഇരട്ടിയാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ഈ രാശിക്കാരെ തേടിയെത്തും. അതുപോലെ ശമ്പള വര്‍ധനവുമുണ്ടാവും. എന്തുകാര്യത്തിലും ഉയര്‍ച്ചകള്‍ മാത്രം ഇവരെ തേടിയെത്തും. ഖജനാവില്‍ പണം വന്ന് നിറയും. പലയിടങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാവും. ലോട്ടറി അടിക്കാനുള്ള ശക്തമായ സാധ്യത ഈ രാശിക്കാരിലുണ്ട്.

കര്‍ക്കിടകം: ഈ രാശിക്കാര്‍ക്ക് വെച്ചടി കയറ്റം മാത്രമായിരിക്കും മെയ് 27 വരെ ലഭിക്കുക. സാമ്പത്തികമായുള്ള എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ പരിഹരിക്കപ്പെടും. ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവരും. വിവാഹത്തിലെ തടസ്സങ്ങളെല്ലാം മാറി ഏറ്റവും നല്ല ആലോചനകള്‍ തേടിയെത്തും.

പ്രണയിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും ഇത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ഏറ്റവും കൂടുതല്‍ ലാഭം ഇക്കാലയളവില്‍ ലഭിക്കും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. കുടുംബ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും.

കന്നി: ഈ രാശിക്കാര്‍ക്ക് കരിയറില്‍ വലിയ പുരോഗതിയുണ്ടാവും. ഇപ്പോഴുള്ള ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ഉണ്ടാകും. ഉയര്‍ന്ന ശമ്പളത്തിലുള്ള മറ്റൊരു ജോലിയും ഇവരെ തേടിയെത്തും. സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ കന്നി രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും.

അതിലൂടെ സമ്പന്ന ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകളെല്ലാം തന്നെ അവസാനിക്കും. നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണമെല്ലാം വൈകാതെ തന്നെ തിരികെ ലഭിക്കുക. ലോട്ടറിയെടുക്കുന്നതിന് പണം ചെലവഴിച്ചാല്‍ അതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

മീനം: ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ മീനം രാശിക്കാര്‍ക്ക് സാധിക്കും. ദീര്‍ഘകാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന മോഹങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകും. സാമ്പത്തികപരമായുള്ള എല്ലാ നേട്ടങ്ങളും ഒന്നൊഴിയാതെ നിങ്ങളെ തേടിയെത്തും.

വാഹനം, മൊബൈല്‍, വസ്തു, എന്നിവ സ്വന്തമാക്കാനാവും. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ അവസാനിക്കും. വിവാഹാലോചനകള്‍ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+