നവംബറില്‍ ഈ രാശിക്കാര്‍ക്ക് കോളടിച്ചു.. രാജയോഗത്തിന് സമാനമായ ജീവിതം..! ആസ്തി ഇരട്ടിക്കും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. ദീപാവലിയ്ക്ക് ശേഷം നവംബര്‍ മാസത്തിലേക്ക് കടക്കും. ഈ വര്‍ഷം നവംബറില്‍ ജ്യോതിഷപരമായി വലിയ സവിശേഷതകള്‍ ഉണ്ട്. നിരവധി ഗ്രഹങ്ങളുടെ സംക്രമണവും സഞ്ചാര രേഖയിലെ മാറ്റങ്ങളും നവംബര്‍ മാസത്തില്‍ കാണാനാകും. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും നവംബര്‍ മാസം സമ്മാനിക്കുക. ഏറെക്കുറെ എല്ലാ ഗ്രഹ സംക്രമങ്ങളിലും ഈ രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ ലഭിച്ചേക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നവംബര്‍ മാസം ഏറെ ഗുണപരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങിക്കാന്‍ അവസരം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കൃഷി, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് അനുകൂല സമയമാണ് എന്ന് കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അടുത്ത മാസം ഏറെ സവിശേഷമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാനാകും. കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗങ്ങള്‍ നിങ്ങളുടെ മുന്നില്‍ തെളിഞ്ഞ് വരും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നവംബര്‍ മാസം ഏറെ ഗുണപ്രദമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്താനാകും. വിലപിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നവംബറില്‍ വലിയ വിജയങ്ങള്‍ നേടാന്‍ കഴിയും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.












Click it and Unblock the Notifications