Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുമിഞ്ഞുകൂടും, ഭഗവാന്റെ അനുഗ്രഹത്താല്‍ ആഗ്രഹിച്ചതെന്തും നടക്കും; ഭാഗ്യം ഇവര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ ഓരോ ദിവസത്തിനും വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ഹിന്ദു മതപ്രകാരം ഓരോ ദൈവത്തിനായിട്ടാണ് ഓരോ ദിവസവും സമര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച ഭഗവാന്‍ ശിവനെയാണ് ആരാധിക്കുന്നത്. തിങ്കളാഴ്ച്ചകളില്‍ ശിവഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നതെല്ലാം മഹാദേവനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ്.

ഇന്നത്തെ ദിവസം ചില രാശിക്കാരുടെ ഭാഗ്യവും തെളിയും. അതിലൂടെ വിവിധ നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കും. എന്തുകൊണ്ടും ഇവര്‍ക്ക് കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകും. ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാര്യങ്ങള്‍ തന്നെ ജീവിതത്തില്‍ സംഭവിക്കും. ഐശ്വര്യങ്ങളും ധനയോഗവുമെല്ലാം നിറഞ്ഞിരിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാരുടെ ഒപ്പം ഭാഗ്യം എപ്പോഴുമുണ്ടാവും. ഇന്ന് ഇവര്‍ എന്ത് ചെയ്താലും അത് വലിയ നേട്ടമായി മാറും. പ്രധാനപ്പെട്ട പല ജോലികളും നിങ്ങളെ തേടിയെത്തും. സുപ്രധാന ജോലികള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയും ഇടവം രാശിക്കാര്‍ക്കുണ്ട്.

ജോലി സ്ഥലത്ത് ഇവര്‍ക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവൂ. ദുഷ്‌കരമായ ചില ജോലികള്‍ ചെയ്യുന്നതോടെ നിങ്ങള്‍ക്ക് കമ്പനിയില്‍ വലിയ മതിപ്പുണ്ടായിരിക്കും. സാമ്പത്തികമായി വലിയ പ്രയോജനങ്ങള്‍ ലഭിക്കും. വീട്ടിലെ സകല പ്രശ്‌നങ്ങളും മാറി ഐശ്വര്യം നിറയും.

മിഥുനം: ഏറ്റവും നല്ല ദിവസമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില ജോലികളില്‍ നിന്ന് വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. വിജയത്തിന്റെ വഴിയില്‍ തടസ്സങ്ങളായി നിന്നിരുന്നു എല്ലാ പ്രശ്‌നങ്ങളും ഈ ദിവസം നീങ്ങികിട്ടും. ബംപര്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും.

നിങ്ങള്‍ എന്ത് കാര്യമാണോ ചെയ്യാന്‍ തിരഞ്ഞെടുത്തത്, അത് പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള നേട്ടങ്ങള്‍ക്ക് സമ്മാനിക്കും. സാമ്പത്തികമായി വലിയ മുന്നേറ്റം ഈ രാശിക്കാര്‍ക്കുണ്ടാവും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കും. പ്രണയിതാക്കള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടാനും സാധ്യത.

കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഈ ദിനം സമ്മാനിക്കും. ഭാവി പദ്ധതികളെല്ലാം ആസൂത്രണം ചെയ്യാം. അതെല്ലാം വിജയത്തിലെത്തും. ധാരാളം പണം മാര്‍ക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കും. എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും.

ജോലി സ്ഥലത്ത് ചില സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പക്ഷേ അത് ക്രമേണ മാറിക്കിട്ടും. ജോലിയുള്ള സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പുരോഗതിയുടെയും അതുപോലെ സമ്പത്ത് ധാരാളം നേടിയെടുക്കുന്നതിനുമുള്ള ദിവസമായിരിക്കും ഈ തിങ്കളാഴ്ച്ച.

ചിങ്ങം: ഈ രാശിക്കാരെ സംബന്ധിച്ച് നല്ലതും അതുപോലെ വലിയ ഗുണമില്ലാത്തതുമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ഒരുപാട് ലഭിക്കും. പുതിയ അവസരങ്ങളും ചിങ്ങം രാശിക്കാരെ തേടിയെത്തും. പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുക.

പങ്കാളിയുമായി തര്‍ക്കമുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്കും നേട്ടമുണ്ടാവുന്ന കാലമായിരിക്കും.

കന്നി: ഏറ്റവും വലിയ നേട്ടങ്ങള്‍ കന്നി രാശിക്കാരെ തേടിയെത്തും. ഇവര്‍ക്ക് കോടതിയില്‍ നടക്കുന്ന കേസുകളില്‍ പരിഹാരമുണ്ടാക്കാനാവും. അവിവാഹിതരായ പെണ്‍കുട്ടികളാണെങ്കില്‍ വിവാഹം ഉറപ്പിക്കും.

ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഏറ്റവും അനുയോജ്യമായ ദിവസമായിരിക്കും. വലിയ പുരോഗതി കന്നി രാശിക്കാരെ തേടിയെത്തും. ഒരുപാട് സമ്പത്തും ഇവര്‍ക്കുണ്ടാവും. ഐശ്വര്യവും ഭാഗ്യവും ഇവരുടെ ജീവിതത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+