Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ ഐശ്വര്യങ്ങളുടെയും അധിപനാവും, സമ്പത്തും ഭാഗ്യവും കുബേരനാക്കും; ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

ജ്യോതിഷത്തില്‍ രാശി മാറ്റത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. കാരണം ഒരാളുടെ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുന്ന ഘടകമാണ രാശിമാറ്റം. ഓരോ ഗ്രഹവും നിശ്ചിത കാലയലവിന് ശേഷം മാറുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നു. അതുപോലെ മെയ് മാസത്തിന്റെ അവസാന പാദത്തിലാണ് നമ്മളിപ്പോള്‍. വൈകാതെ തന്നെ ജൂണ്‍ മാസത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്.

ജൂണ്‍ മാസം സവിശേഷകരമായിരിക്കുമെന്നാണ് ജ്യോതിഷികള്‍ പ്രവചിക്കുന്നത്. പല ഗ്രഹങ്ങളുടെയും രാശിമാറ്റം ജൂണില്‍ നടക്കാനുണ്ട്. ജൂണ്‍ ഒന്നിന് ചൊവ്വ മേട രാശിയിലേക്കും വ്യാഴത്തോടൊപ്പം ശുക്രനും സൂര്യനുമായി കൂടിച്ചേരും. ഇതോടൊപ്പം വ്യാഴത്തോടൊപ്പം ശുക്രനും സൂര്യനും കൂടി ഇടവ രാശിയില്‍ ഇരിക്കും. ഇതിലൂടെ ആര്‍ക്കെല്ലാം നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

astrology-today

ഇടവം: ജൂണില്‍ ഗുരുആദിത്യ യോഗം, ഗജലക്ഷ്മി യോഗം എന്നിവയെല്ലാം രൂപപ്പെടുന്നുണ്ട്. സൂര്യന്‍ രാശി മാറി മിഥുന രാശിയിലും കേതു കന്നിരാശിയിലും രാഹു മീന രാശിയിലും പ്രവേശിക്കും. ത്രിഗഹ രാജയോഗവും ഇതോടൊപ്പം രൂപപ്പെടും. ഇത്രയധികം യോഗങ്ങള്‍ ഒരുമിച്ച് വരുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തിലേക്ക് സുവര്‍ണകാലം കൊണ്ടും. സമ്പത്തിന്റെ കൊടുമുടി കയറാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കും.

കൈനിറയെ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജൂണ്‍ മാസത്തില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ഉറപ്പായും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ നേട്ടങ്ങളുണ്ടാവും. ജോലി ചെയ്യുന്നവര്‍ സ്ഥാനക്കയറ്റവും ഇന്‍ക്രിമെന്റുമെല്ലാം ലഭിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ സമ്പത്ത് രണ്ടിരട്ടിയായി ഉയര്‍ത്താനാവും. ഏറ്റവും ശുഭകരമായ സമയമാണ് മിഥുനം രാശിക്കാരെ സംബന്ധിച്ചുള്ളത്. മിഥുനം രാശിയുടെ ലഗ്നഭാവത്തില്‍ ബുധന്‍, സൂര്യന്‍ എന്നിവരോടൊപ്പം ശുക്രനും ഉണ്ടാവും. ഇതേ തുടര്‍ന്ന് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം സമ്മാനിക്കുന്ന രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഭാഗ്യം ഈ സമയം തെളിയും. തൊട്ടതെല്ലാം പൊന്നായി മാറും.

മനസില്‍ എന്താഗ്രഹിച്ചാലും അതെല്ലാം നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ധനപരമായ നേട്ടങ്ങള്‍ ധാരാളം ഉണ്ടാവും. ബിസിനസ് ഉള്ളവരാണെങ്കില്‍ ലാഭം ധാരാളം ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. കടബാധ്യതയില്‍ നിന്നും മോചനമുണ്ടാവും. ഭാവിയിലേക്കുള്ള സമ്പാദ്യവും ധാരാളം ലഭിക്കും.

മകരം: ശുഭകരമായ കാര്യങ്ങള്‍ ധാരാളം മകരം രാശിക്കാരുടെ ജീവിതത്തില്‍ ലഭിക്കും. ഏത് ലക്ഷ്യം ഇവര്‍ നേടിയെടുക്കും. ജൂണ്‍ മാസത്തില്‍ ഇവരെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടങ്ങളാണ്. രാജയോഗത്താല്‍ ഇവര്‍ക്ക് സമ്പത്ത് വര്‍ധിപ്പിക്കാനാവും. കുടുംബത്തിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിക്കും.

ഭാഗ്യത്തിന്റെ അനുഗ്രഹം എന്തുകാര്യത്തിലുമുണ്ടാവും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുെയും പിന്തുണ ലഭിക്കും. പ്രമോഷനും ബോണസുമെല്ലാം ഇവര്‍ക്ക് ലഭിക്കും. ബിസിനസ് ഉള്ളവരാണെങ്കില്‍ അതില്‍ വലിയ വളര്‍ച്ച കൈവരിക്കും. നഷ്ടങ്ങള്‍ ഉണ്ടാവില്ല. ലാഭമാണെങ്കില്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+