Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യം എപ്പോഴും കൂടെ, ബിസിനസില്‍ വലിയ ലാഭം; ഈ രാശിക്കാര്‍ക്ക് ഇനി അടിപൊളി സമയം

ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രധാന്യമാണുള്ളത്. വ്യാഴത്തിന്റെ ഉറച്ച സ്ഥാനമാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം അറിവ്, ബുദ്ധി, പ്രശസ്തി, കീര്‍ത്തി എന്നിവയുടെ കാരകനായിട്ടാണ് അറിയപ്പെടുന്നത്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാന്‍ സാധിക്കില്ലെന്നാണ് വിശ്വാസം. വ്യാഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലായിരിക്കും.

ഹന്‍സ് യോഗം, ഗജകേസരി യോഗം തുടങ്ങിയ ഐശ്വര്യ യോഗങ്ങള്‍ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്. ധനു, മീനം എന്നീ രാശിക്കാരുടെ അധിപനായി വ്യാഴത്തെ കണക്കാക്കുന്നു. ഈ രണ്ട് രാശിക്കാരും വ്യാഴത്തിന്റെ പ്രിയ രാശിക്കാരാണെന്നാണ് പറയപ്പെടുന്നത്. വ്യാഴം ദുര്‍ബലമായ സ്ഥാനത്തോ നീച സ്ഥാനത്തോ നിലനില്‍ക്കുന്നത് ആരുടെ ജാതകത്തിലാണോ അവര്‍ക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് വിശ്വാസം.

astrolgy

ഇനി വ്യാഴത്തില്‍ ബലഹീനതയുള്ളവര്‍ വ്യാഴാഴ്ച മാത്രം വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ഈ ദിവസത്തില്‍ മഞ്ഞ വസ്ത്രം ധരിക്കണം, വ്യാഴ മന്ത്രം ചൊല്ലണം. കൂടാതെ മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞപ്പൂക്കള്‍, പുസ്തകങ്ങള്‍, പുഷ്പം, സ്വര്‍ണം എന്നിവയും ധാനം ചെയ്യുന്നത് നല്ലതാണ്. വ്യാഴത്തിന്റെ പ്രിയ രാശിക്കാര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ധനു രാശിയുടെ അധിപനാണെന്നാണ് വ്യാഴം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് എപ്പോഴും വ്യാഴത്തിന്റെ അനുഗ്രഹമുണ്ടായിരിക്കും. ജോലിയിലും മറ്റും ഉയര്‍ന്ന സ്ഥാനവും മുന്നേറ്റവും ലഭിക്കും. ഈ രാശി ചക്രത്തിലുള്ളവര്‍ക്ക് വലിയ മുന്നേറ്റങ്ങളുണ്ടാകാന്‍ കാരണമാകുന്നു. ബിസിനസില്‍ വലിയ ലാഭം പ്രതീക്ഷിക്കാം.

മീനം രാശി വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശിയായി കണക്കാക്കുന്നു. എപ്പോഴും വ്യാഴത്തിന്റെ അനുഗ്രഹം ഇവരെ തേടിയെത്തും. ഏത ജോലിയിലും ഇവര്‍ ഏര്‍പ്പെട്ടാല്‍ അവരെ തേടി വിജയം എത്തും. ബിസിനസില്‍ വലിയ ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാരെ കൊണ്ട് സാധിക്കും. ജീവിതത്തില്‍ സന്തോഷം എപ്പോഴും ഈ രാശിക്കാരുടെ കൂടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+