നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തില്‍ നിര്‍ണയിച്ചിരിക്കുന്നത്.

മലയാള മാസത്തെ അടിസ്ഥാനമാക്കി 12 രാശികളേയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓരോ വ്യക്തികളുടേയും ജീവിതത്തെ ഈ ഗ്രഹങ്ങള്‍, രാശികള്‍ നക്ഷത്രങ്ങള്‍ എന്നിവ സ്വാധീനിക്കുന്നു. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ദിനമായിരുന്നു ഇന്നലെ. ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്ര ഗ്രഹണം ഇന്നലെയായിരുന്നു. ഇതിന്റെ ഫലമായി ഒരു രാജയോഗവും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം...
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തില്‍ രൂപപ്പെട്ട രാജയോഗം ഏറെ ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഇക്കാലയളവില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും.
ചിങ്ങം
ചന്ദ്രഗ്രഹണത്തില്‍ രൂപപ്പെട്ട രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് ഉടന്‍ താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികമായി നേരിട്ടിരുന്ന പരാധീനതകളില്‍ നിന്നെല്ലാം മോചനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തില്‍ രൂപപ്പെട്ട രാജയോഗം ഏറെ ഗുണം ചെയ്യും. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി നിങ്ങളെ തേടിയെത്തും. പ്രൊഫഷണല്‍ ജീവിതത്തില്‍ പല അനുകൂല മാറ്റങ്ങളുമുണ്ടാകും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും തേടിയെത്തും.
ധനു
ചന്ദ്രഗ്രഹണത്തില്‍ രൂപപ്പെട്ട രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ അന്വേഷിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സന്തോഷവും ഉണ്ടാകും.
-
പ്രണയ ജ്യോതിഷഫലം: പണം പ്രശ്നമാകും, കുടുംബം എതിർക്കും, പ്രണയ വിവാഹം തടസ്സപ്പെടും, ബന്ധത്തിൽ വിളളൽ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications