ധനനേട്ടങ്ങള്‍ സമ്പത്ത് നിറയ്ക്കും, ഐശ്വര്യവും ഭാഗ്യവും ഒരുമിച്ചെത്തും; സുവര്‍ണകാലം ഇവര്‍ക്കൊപ്പം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. ഒക്ടോബര്‍ മാസത്തില്‍ അത്തരം രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ഒരാളുടെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ ഇവ സ്വാധീനിക്കാറുണ്ട്. ചിലര്‍ക്ക് വലിയ നേട്ടങ്ങള്‍ ഈ രാശിമാറ്റങ്ങളെ തുടര്‍ന്ന് ലഭിക്കും. മഹാഅഷ്ടമി ഒക്ടോബര്‍ പതിനൊന്നിന് ആരംഭിക്കുകയാണ്.
ഈ ദിവസം ബുധനും ശുക്രനും ചേര്‍ന്ന് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുകയാണ്. അതോടൊപ്പം തന്നെ സുകര്‍മ്മ യോഗവും രൂപപ്പെടുക. ഇതോടെ തുടര്‍ന്ന് ലക്ഷ്മിദേവിയുടെയും വിഷ്ണുവിന്റെയും അനുഗ്രഹം ചില രാശിക്കാര്‍ക്ക് ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ലക്ഷ്മി നാരായണ യോഗത്തെ തുടര്‍ന്ന് മേടം രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാവുക. ശുഭകരമായ കാര്യങ്ങള്‍ ഒന്നൊന്നായി ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസുകാരാണെങ്കില്‍ അവരെ കാത്തിരിക്കുന്നത് ഗംഭീര നേട്ടങ്ങളാണ്.
വലിയ ലാഭം ഇവര്‍ക്ക് ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ മാറിക്കിട്ടും. എല്ലാ ജോലികളും സുഗമമായി നടക്കും. എല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവും. ദാമ്പത്യ ജീവിതത്തില്‍ വലിയ സന്തോഷം നിറഞ്ഞുനില്‍ക്കും.
കന്നി: ഈ രാശിക്കാര്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവര്‍ക്ക് എപ്പോഴുമുണ്ടാവും. നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ഏറ്റവും നല്ല സമയമാണ്. വ്യവസായികളാണെങ്കില്‍ വലിയ ലാഭം ഇവരെ കാത്തിരിക്കുന്നുണ്ട്. കൈനിറയെ സമ്പത്ത് ഇവര്‍ക്ക് നേടാനാവും.
ഓഫീസില്‍ എല്ലാ ജോലിയും കൃത്യമായി ചെയ്യാനാവും. അതിലൂടെ അഭിനന്ദനങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും സ്വന്തമാക്കാനാവും. തൊഴിലിടങ്ങളില്‍ എല്ലാവരുമായും യോജിച്ച് പോകാനാവും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിക്കാനാവും.
തുലാം: ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാരുടെ ഖജനാവില്‍ സമ്പത്ത് നിറയും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും അവസാനിച്ച് ഐശ്വര്യം നിറഞ്ഞൊരു ജീവിതം ലഭിക്കും. ഭാഗ്യം തുലാം രാശിക്കാരെ അനുഗ്രഹിക്കും. ആരോഗ്യത്തിലും നേട്ടങ്ങളുണ്ടാവും.
പുതിയ സ്ഥലമോ വസ്തുവോ വാങ്ങാനുള്ള യോഗമുണ്ടാവും. സമ്പത്ത് വര്‍ധിക്കും. കുട്ടികളുടെ നല്ല ഭാവിക്കായി ഉചിതമായ നിക്ഷേപങ്ങളും നടത്തും. തൊട്ടതെല്ലാം പൊന്നായി മാറുന്നതും ഇവര്‍ക്ക് കാണാനാവും. ബിസിനസില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഉണ്ടാവും.
മകരം: ഈ രാശിക്കാര്‍ക്ക് മഹാഅഷ്ടം ദിവസം ശുഭകരമായിരിക്കും. കൈനിറയെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ശുഭകാര്യങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കും. പ്രതിസന്ധികളെല്ലാം മാറി ധാരാളം സമ്പത്ത് ലഭിക്കും. കുടുംബത്തില്‍ സന്തോഷം വന്ന് നിറയും. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാവും. ശുഭകാര്യങ്ങളില്‍ പങ്കാളിയാവും.
ഏറ്റവും സന്തോഷവും സമാധാനവും ഇക്കാലയളവില്‍ ഉണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ നിന്ന് വന്‍ ലാഭം സ്വന്തമാക്കാനും സാധിക്കും. നിക്ഷേപങ്ങളും നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും.
മീനം: അത്ഭുതകരമായ വളര്‍ച്ച മീനം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കും. ഇതോടെ ഇവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഒരുപാട് ധനം സമ്പാദിക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ ഈ രാശിക്കാരുടെ മുന്നില്‍ തെളിയും.
സാമ്പത്തിക പ്രതിസന്ധികളെല്ലാം അവസാനിക്കും. തുടരെ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം സ്വന്തമാക്കാനാവും. ബിസിനസിലെ ലക്ഷ്യങ്ങള്‍ എല്ലാം നേടിയെടുക്കാനാവും. എല്ലാ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാനാവും.












Click it and Unblock the Notifications