പുതിയ വീടും കാറും... പൊന്നും വിലയുള്ള ഭൂമിയും കൈയിലെത്തും; മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാറുണ്ട്. ഗ്രഹ സംക്രമണം എന്ന് പറയുന്നത് ഈ പ്രക്രിയയെ ആണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ പ്രയോജനം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന സൂര്യനെ ബഹുമാനം, ആദരവ്, ആത്മാവ്, പിതാവ് എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ സൂര്യന് 30 ദിവസത്തെ സമയം വേണം. സൂര്യന്റെ രാശി ചക്രം പ്രകാരമാണ് മലയാള മാസം കണക്കാക്കുന്നത്. ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ സൂര്യന് ഒരു വര്‍ഷത്തെ സമയം വേണം.
നിലവില്‍ വൃശ്ചികം രാശിയില്‍ ആണ് സൂര്യന്റെ സഞ്ചാരം. എന്നാല്‍ വൈകാതെ ധനു രാശിയിലേക്ക് സൂര്യന്‍ എത്തും. വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ഡിസംബര്‍ 16 ന് പുലര്‍ച്ചെ 4:26 ന് ധനു രാശിയില്‍ പ്രവേശിക്കും. ധനു രാശി ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തിന്റെ രാശിയാണ്. വ്യാഴത്തിന്റെ രാശിയില്‍ സൂര്യന്റെ വരവ് ചില രാശികള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ നല്‍കും.
നേരത്തെ തന്നെ ചൊവ്വ ധനു രാശിടയില്‍ ഉണ്ട്. സൂര്യനും ധനു രാശിയില്‍ എത്തുന്നതോടെ ആദിത്യമംഗള യോഗം രൂപീകരിക്കപ്പെടും. ഇതിനൊപ്പം സൂര്യന്‍ സ്വന്തം നിലയ്ക്ക് മഹാധനയോഗവും സൃഷ്ടിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം...
വൃശ്ചികം
സൂര്യന്റെ ധനു രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന മഹാധനയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലാഭ ഭാവത്തിന്റെ അധിപനായ വ്യാഴം സമ്പത്തിന്റെ ഭാവത്തിലൂടെ സഞ്ചരിക്കുന്നത് വഴി ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹവും ഉണ്ടായിരിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയം.
മേടം
സൂര്യന്റെ ധനു രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന മഹാധനയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. അഞ്ചാം ഭാവത്തിന്റെ അധിപനായ സൂര്യന്‍ ഒമ്പതാം ഭാവത്തില്‍ ആയിരിക്കും വസിക്കുന്നത്. അതിനാല്‍ കരിയറില്‍ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
കുംഭം
സൂര്യന്റെ ധനു രാശിയിലേക്കുള്ള പ്രവേശനം വഴി രൂപപ്പെടുന്ന മഹാധനയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ഏഴാമത്തെ ഭാവാധിപനായ സൂര്യന്‍ പതിനൊന്നാം ഭാവത്തിലേക്ക് സംക്രമിക്കുന്നത് വഴി ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. വരുമാനം ഗണ്യമായി വര്‍ധിക്കും. ബിസിനസില്‍ ഇരട്ടി ലാഭം കൊയ്യാനുള്ള അവസരമുണ്ടാകും.












Click it and Unblock the Notifications