കാത്തിരുന്ന മഹാധനയോഗം തൊട്ടുമുന്നില്‍, ഈ രാശിക്കാര്‍ ഇനി എന്ത് ചെയ്താലും കൈ നിറയെ പണം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനങ്ങള്‍ക്കും രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പലതരത്തില്‍ പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. രാജയോഗങ്ങള്‍ ഓരോ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. നിലവില്‍ വൃശ്ചികം രാശിയിലാണ് ബുധന്‍ സംക്രമിച്ചിരിക്കുന്നത്.

ഈ മാസം 27 ന് രാവിലെ 5:41 ന് ബുധന്‍ ധനു രാശിയിലേക്ക് പ്രവേശിക്കും. ഡിസംബര്‍ 28 വരെ ബുധന്‍ ഇവിടെ തുടരും. ധനുരാശിയുടെ 1-ാം ഭാവാധിപനായി ബുധന്‍ ധനഭാവത്തില്‍ ആണ് പ്രവേശിക്കാന്‍ പോകുന്നത്. ഇത് മഹാധനം എന്ന പേരിലുള്ള ഒരു രാജയോഗത്തിന് കാരണമാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള യോഗമാണിത്.
ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ യോഗങ്ങളിലൊന്നായാണ് മഹാധനയോഗത്തെ കണക്കാക്കുന്നത്. മഹാധനയോഗത്തിന്റെ രൂപീകരണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഈ രാശിക്കാര്‍ക്ക് ലഭിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്കുള്ള സാധ്യത കാണുന്നു. ജോലിയില്‍ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും ഉണ്ടാകും.
മിഥുനം
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ സമ്പത്തില്‍ വലിയ വര്‍ധനവ് അനുഭവപ്പെടും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച പങ്കാളിയെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് നേട്ടത്തിന്റെ സമയം.
ധനു
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൈവരും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ വിജയിക്കാം.
കന്നി
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഏതൊരു ജോലിയും നിങ്ങള്‍ക്ക് നല്ല സാമ്പത്തിക വരുമാനം നല്‍കും. ഇത് നിങ്ങളുടെ ആസ്തിയിലും പ്രതിഫലിക്കും.
കുംഭം
ബുധന്റെ ധനു രാശിയിലേക്കുള്ള സംക്രമണം മൂലം രൂപപ്പെടുന്ന മഹാധന രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാനത്തിന് പുതിയ സ്രോതസുകള്‍ കണ്ടെത്തും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം കൊയ്യാം. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പുനരാരംഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തും.












Click it and Unblock the Notifications