Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ രാജയോഗം തുടങ്ങി.. പുത്തന്‍ കാറും വീടും വാങ്ങാം; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം വ്യക്തികളുടെ ജീവിതത്തില്‍ പലതരത്തില്‍ ആയിരിക്കും ബാധിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ പരിവര്‍ത്തനം ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായി എന്നും വരാം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ചന്ദ്രനും. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ അധിപന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്ന വിശേഷണവും വ്യാഴത്തിനുണ്ട്. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത് ഒരു വര്‍ഷത്തിന് ശേഷമായിരിക്കും.

astrology

അതായത് ഒരു രാശിയില്‍ നിന്ന് പുറപ്പെട്ട് അതേ രാശിയിലേക്ക് മടങ്ങിയെത്താന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണ്ടി വരും. ഇതിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. അതേസമയം നവഗ്രഹങ്ങളിലെ നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ നിലനില്‍ക്കുക. ഇപ്പോഴിതാ ചന്ദ്രനും വ്യാഴവും ഒരേ രാശിയില്‍ സംയോജിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ഇന്ന് മിഥുനം രാശിയില്‍ വ്യാഴവും ചന്ദ്രനും സംയോജിച്ചതോടെ ജ്യോതിഷത്തിലെ അതിവിശിഷ്ടമായ മഹാഗജകേസരിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിയിലെ ഗുരു - ചാന്ദ്ര സംയോഗത്തിലൂടെ രൂപപ്പെടുന്ന മഹാഗജകേസരി യോഗം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും. ജോലി സംബന്ധമായോ ഉപരിപഠനത്തിനോ വേണ്ടി വിദേശ യാത്ര നടത്താനുള്ള സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങൡ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റമായിരിക്കും.

കന്നി

മിഥുനം രാശിയിലെ ഗുരു - ചാന്ദ്ര സംയോഗത്തിലൂടെ രൂപപ്പെടുന്ന മഹാഗജകേസരി യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ നോക്കുന്നവര്‍ക്കും അനുകൂലമായ സമയം. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണിത്.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. പുതിയ ബിസിനസ് ആരംഭിക്കാനും സമയം അനുകൂലമാണ്. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം നേടാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.

ചിങ്ങം

മിഥുനം രാശിയിലെ ഗുരു - ചാന്ദ്ര സംയോഗത്തിലൂടെ രൂപപ്പെടുന്ന മഹാഗജകേസരി യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നിങ്ങള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.

പുതിയ വീട്, വാബനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാത്തവര്‍ക്ക് സന്താന ഭാഗ്യം കൈവരും. ജീവിതത്തില്‍ പോസിറ്റീവ് ആയിട്ടുള്ള നിരവധി മാറ്റങ്ങളുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+