Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈ നിറയെ പണം, ആഡംബര ജീവിതം; ഈ രാശിക്കാര്‍ക്കിനി കോടീശ്വരയോഗം

ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്ത് എല്ലാ ഗ്രഹങ്ങളും രാശി മാറും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണപരമായിരിക്കും ഇത്.

ഗ്രഹങ്ങളുടെ രാശി മാറ്റത്തിനിടെ അപൂര്‍വമായി സംഭവിക്കുന്നതാണ് ഗ്രഹങ്ങളുടെ സംയോജനം. ഗ്രഹങ്ങളുടെ സംയോജനത്താല്‍ നിരവധി തരം രാജയോഗങ്ങള്‍ രൂപപ്പെടും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ 4 ഭാവനങ്ങളില്‍ 7 ഗ്രഹങ്ങള്‍ രൂപപ്പെടുമ്പോള്‍ ആണ് മഹാകേദാര്‍ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ആര്‍ക്കൊക്കെയാണ് മഹാകേദാര്‍ രാജയോഗത്തിന് നിലവില്‍ അര്‍ഹതയുള്ളത് എന്ന് നോക്കാം.

astrology

മേടം

മഹാകേദാര്‍ രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വ്യാഴം, ചന്ദ്രന്‍, രാഹു, സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ എന്നിവയാണ് വിവിധയിടങ്ങളില്‍ സംയോജിക്കുന്നത്. ഇതാണ് മേടം രാശിക്കാരില്‍ മഹാകേദാര്‍ രാജയോഗത്തിന് കാരണമാകുന്നത്. വ്യാഴം, ചന്ദ്രന്‍, രാഹു എന്നിവയുടെ സംയോഗം മേടം രാശിക്കാരുടെ ജാതകത്തില്‍ രൂപപ്പെടും. സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുധാദിത്യ യോഗവും ഈ രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കും.

മേടം രാശിക്കാരുടെ നാലാം ഭാവത്തില്‍ ശുക്രനും ചൊവ്വയും കേന്ദ്രമായ ത്രികോണ രാജയോഗവും രൂപപ്പെടുന്നു. ഇതെല്ലാമാണ് മേടം രാശിക്കാരിലെ മഹാകേദാര്‍ രാജയോഗത്തിന് നിദാനമാകുന്നത്. ഇത് കാരണം ഇവരുടെ സമ്പത്തും ലാഭവും വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും ഇതുവഴി സാധിക്കും.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്കും മഹാകേദാര്‍ രാജയോഗത്തിന്റെ കടാക്ഷമുണ്ടാകും. കര്‍ക്കടകം രാശിക്കാരുടെ സംക്രമ ജാതകത്തില്‍ 11-ാം ഭാവത്തില്‍ കേന്ദ്ര ത്രികോണരാജയോഗം, ഗജകേസരി രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവ രൂപപ്പെടുന്നു. ഇക്കാരണത്താല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കും.

വസ്തു സംബന്ധമായ ഇടപാടില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കാരണം നിങ്ങള്‍ക്ക് പെട്ടെന്ന് കോടീശ്വരന്‍മാരാകാനുള്ള യോഗം ഇക്കാലയളവില്‍ ശക്തമായിരിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളെ തേടിയെത്തും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

മകരം

മകരം രാശിക്കാര്‍ക്ക് മഹാകേദാര്‍ രാജയോഗം അനുകൂലമായ ഫലങ്ങള്‍ നല്‍കും. സ്വര്‍ണം, വജ്രം, വെള്ളി പോലുള്ള സമ്മാനങ്ങള്‍ ലഭിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങാനും ആഡംബര ജീവിതം നയിക്കാനുമുള്ള യോഗം കാണുന്നു. ബിസിനസില്‍ നാലിരട്ടി വരെ ലാഭത്തിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും.

ഏറെ നാളായി മുടങ്ങികിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മികച്ച സമയമാണ്. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങളെ തേടി വലിയ ലാഭം കാത്തിരിക്കുന്നു. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. യോജിച്ച ജീവിത പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+