Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തി വര്‍ധിക്കും.. പ്രശസ്തരാകും, പ്രണയവിവാഹം ഉറപ്പ്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ദോഷകരമായിരിക്കും.

ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാകുമ്പോള്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല. ജനുവരി 18 ന് ശുക്രന്‍ ധനു രാശിയില്‍ സംക്രമിച്ചിരുന്നു. ചൊവ്വയും ബുധനും ഇതിനകം ധനു രാശിയില്‍ തന്നെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ധനു രാശിയില്‍ ത്രിഗ്രഹയോഗം രൂപപ്പെട്ടിട്ടുണ്ട് ഇത് കൂടാതെ ചില രാശിക്കാര്‍ക്ക് മഹാലക്ഷ്മിയോഗത്തിന്റെ അനുഗ്രഹവും ലഭിക്കും.

astrology

ശുക്രന്റെ ധനു രാശിയിലെ സംക്രമണമാണ് ഇതിന് കാരണമാകുന്നത്. ശുക്രന്‍ ധനു രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് മഹാലക്ഷ്മിയോഗത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം മേടം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവില്‍ കഠിനാധ്വാനത്തിന്റെ ഫലം പൂര്‍ണമായും ലഭിക്കും. ജോലി, പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. പുതിയ ജോലി തേടുന്നവര്‍ക്കും അനുകൂലമായ സമയമാണ്. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. വിവാഹം വേഗത്തില്‍ നടക്കാന്‍ സാധ്യത.

മിഥുനം

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. ഇത് ശമ്പള വര്‍ധനവിലേക്കും സ്ഥാനക്കയറ്റത്തിലേക്കും നയിച്ചേക്കാം. ഏറെ നാളുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ ലഭിക്കും. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കന്നി

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. വിദേശ ഇടപാടുകളില്‍ നിന്ന് ലാഭം ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

വൃശ്ചികം

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. വരുമാനം വര്‍ധിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും അനുകൂലമായ സമയം. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്നെത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം ധനു രാശിക്കാര്‍ക്ക് നല്ലതായിരിക്കും. ഇവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പുതിയ ഐഡന്റിറ്റി ലഭിക്കും. കുടുംബസ്വത്ത് കൈയിലെത്തും. സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു.

മകരം

ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പ്. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+