Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് ഇരട്ടിയാകും, കൈ നിറയെ സ്വര്‍ണം... ഇതൊക്കെയാണ് രാജയോഗം; ഈ രാശിക്കാരാണോ?

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം അനുകൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം.

ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വയുമൊത്ത് കുംഭ രാശിയില്‍ സംക്രമിക്കാനിരിക്കുകയാണ് ശുക്രന്‍. ഇത് അതിശയകരമായ ഒരു യോഗം സൃഷ്ടിക്കും. ശുക്രന്‍ മാര്‍ച്ച് 7 ന് തന്നെ കുംഭരാശിയില്‍ പ്രവേശിച്ചിരുന്നു. മാര്‍ച്ച് 15 ന് ചൊവ്വയും കുംഭത്തില്‍ പ്രവേശിക്കും.

astrology

ഇത് മഹാലക്ഷ്മീ രാജയോഗം എന്ന രാജയോഗത്തിന് കാരണമാകും. വ്യവസായ-വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടമാണ് ഇത് സമ്മാനിക്കുക. മഹാലക്ഷ്മീ രാജയോഗം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. എങ്കിലും ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കുക. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം

കുംഭം രാശിയിലെ ചൊവ്വ-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൈവരിക്കാനാകും. പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും.

മിഥുനം

കുംഭം രാശിയിലെ ചൊവ്വ-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചു കിട്ടും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സമ്പത്ത് വര്‍ധിക്കും. ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൊയ്യാനാകും. ആഗ്രഹിച്ചതെന്തും സാധ്യമാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താം.

തുലാം

കുംഭം രാശിയിലെ ചൊവ്വ-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തി പലമടങ്ങായി വര്‍ധിക്കും. വരുമാനത്തിന് പുതിയ വഴികള്‍ തുറക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ അനുകൂല സമയം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അവിവാഹിതര്‍ക്ക് വിവാഹം ശരിയാകും.

വൃശ്ചികം

കുംഭം രാശിയിലെ ചൊവ്വ-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ സുഖവും ശാന്തിയും ഉണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. പുതിയ വാഹനം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വാങ്ങിക്കും. വസ്തുസംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. വിദേശത്തേക്ക് ജോലി അവസരം ലഭിക്കും.

കുംഭം

കുംഭം രാശിയിലെ ചൊവ്വ-ശുക്ര സംയോഗത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വിവാഹം, ഗൃഹപ്രവേശം പോലുള്ള മംഗള കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+