Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും സ്വന്തമാക്കാം, പലവഴിക്ക് പണം കൈയിലേക്ക്; ഇവര്‍ക്കിനി രാജയോഗം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ധൈര്യം, ശക്തി, ഊര്‍ജ്ജം എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്.

astrology

ഓരോ 45 ദിവസത്തിലും രാശി മാറ്റുന്ന ഗ്രഹമായ ചൊവ്വ നിലവില്‍ മിഥുനം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര ദിവസം മതി. ഏപ്രില്‍ 3 ന് ചൊവ്വ കര്‍ക്കടകത്തില്‍ പ്രവേശിക്കും. ചന്ദ്രന്‍ ഏപ്രില്‍ 5 നാണ് കര്‍ക്കടകത്തില്‍ സംക്രമിക്കുക. ചൈത്ര നവരാത്രിയില്‍ കര്‍ക്കടകത്തില്‍ ചൊവ്വയും ചന്ദ്രനും കൂടിച്ചേര്‍ന്ന് മഹാലക്ഷ്മി രാജയോഗം രൂപപ്പെടും.

ഏപ്രില്‍ എട്ട് വരെ നീണ്ടുനില്‍ക്കുന്ന ഈ രാജയോഗത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കന്നി

കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. കരിയറില്‍ നേട്ടം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ശോഭിക്കാന്‍ അവസരം ലഭിക്കും.

മകരം

കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. അവിവാഹിതര്‍ക്ക് വിവാഹാലോചന വന്നേക്കാം. പങ്കാളിയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും.

കര്‍ക്കടകം

കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കര്‍ക്കടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കരിയറില്‍ പുരോഗതിക്കുള്ള ശക്തമായ സാധ്യത കാണുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.

തുലാം

കര്‍ക്കടകം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനത്താല്‍ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സമൂഹത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം സ്വന്തമാക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+