രാജയോഗം സമ്മാനിക്കും സമ്പത്ത്, പുരോഗതിയും സമൃദ്ധിയും നിറയും; ഈ രാശിക്കാര്‍ക്ക് സൗഭാഗ്യ കാലം
ജ്യോതിഷമനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഏറ്റവും മികച്ച കാര്യങ്ങളും മോശം കാര്യങ്ങളും രാശിമാറ്റത്തിലൂടെ സംഭവിക്കാവുന്നതാണ്. പുതുവര്‍ഷത്തില്‍ അക്കാര്യം ധാരാളമായി സംഭവിക്കാം. ജ്യോതിഷമനുസരിച്ച് ശുക്രന് അതുപോലെ ധാരാളം പ്രത്യേകതകളുണ്ട്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമാണ് ശുക്രന്‍.
ശുക്രന്‍ കഴിഞ്ഞ ദിവസം സംക്രമിച്ച് ധനു രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ധനു രാശിയില്‍ ചൊവ്വയും ബുധനും നേരത്തെ തന്നെ ഉള്ളതിനാല്‍ രാജയോഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ നിരധി ഐശ്വര്യ യോഗങ്ങള്‍ മൂന്ന് രാശിക്കാര്‍ക്ക് ലഭിക്കും. വന്‍ ധനനേട്ടങ്ങളും സന്തോഷവും സമൃദ്ധിയുമെല്ലാം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

മേടം: ധനുരാശിയിലെ ചൊവ്വ, ബുധന്‍ ശുക്രന്‍ എന്നിവയുടെ സംയോജനം രൂപപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ത്രിഗ്രഹി യോഗ, ലക്ഷ്മി നാരായണ്‍ യോഗ, മഹാലക്ഷ്മി യോഗ എന്നിങ്ങനെയുള്ള ഐശ്വര്യ യോഗങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും.
ഈ രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗവും, ത്രിഗ്രഹി യോഗവും ഏറെ ഗുണം ചെയ്യും. ജോലിയില്‍ വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. വിവാഹിതര്‍ക്ക് സന്തോഷകരമായ ജീവിതം ഉണ്ടാവും. വലിയ ലാഭം ബിസിനസില്‍ നിന്ന് ഈ രാശിക്കാരെ തേടിയെത്തും. മുടങ്ങികിടക്കുന്ന ജോലികള്‍ വീണ്ടും ചെയ്ത് തുടങ്ങും. ഭാഗ്യം എന്ത് കാര്യത്തിനും നിങ്ങള്‍ക്കൊപ്പമുണ്ടാവും. വിദേശ യാത്രകള്‍ക്കുള്ള അവസരവും ലഭിക്കും.
വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ശുക്ര സംക്രമത്തെ തുടര്‍ന്ന് ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടും. വലിയ നേട്ടങ്ങളായിരിക്കും പിന്നീട് ഇവ സമ്മാനിക്കുക. സാമ്പത്തികമായി നേട്ടങ്ങള്‍ ജീവിത്തിലുണ്ടാവും. ജീവിതത്തില്‍ സുവര്‍ണ നേട്ടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വൃശ്ചികം രാശിക്കാരെ തേടിയെത്തും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിക്കും.
ഒന്നിലധികം ഉറവിടങ്ങളില്‍നിന്ന് പണം ലഭിക്കാനുള്ള അവസരവും ഈ രാശിക്കാര്‍ക്കുണ്ടാവും. പുതിയ ജോലി തേടിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കാനുള്ള വക ലഭിക്കും. വരുമാനം വന്‍ തോതില്‍ വര്‍ധിപ്പിക്കാനും സാധിക്കും. കരിയറിലും മാറ്റങ്ങളുണ്ടാവും. പങ്കാളിയില്‍ നിന്നും പിന്തുണയുണ്ടാവും. പണമൊഴുക്കിന് പുതിയ വഴികളും ഉണ്ടാവും. വൃശ്ചികം രാശിക്കാര്‍ക്ക് എങ്ങനെ നോക്കിയാലും ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം ഈ കാലയളവില്‍ സംഭവിക്കും.
ധനു: ഈ രാശിക്കാര്‍ക്കാണ് ഏറ്റവും മികച്ച നേട്ടങ്ങള്‍ ശുക്ര സംക്രമത്തെ തുടര്‍ന്നുണ്ടാവും. ത്രിഗ്രഹി യോഗം ധനു രാശിയില്‍ ഉണ്ടാകുന്നത് കൊണ്ട് ഈ രാശിക്കാരെ തേടി സ്‌പെഷ്യല്‍ ഗുണങ്ങള്‍ ലഭിക്കും. ശുക്രനന്‍ ധനുരാശിയിലേക്കാണ് പ്രവേശിക്കുന്നത്. ധനവും ഐശ്വര്യവുമെല്ലാം ഇതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിലുണ്ടാവും.
പുതിയ വ്യക്തിത്വം തന്നെ സ്വന്തം കരിയറില്‍ ഈ രാശിക്കാര്‍ക്കുണ്ടാക്കാനാവും. പണവും ബഹുമാനവും ലഭിക്കുന്നതോടൊപ്പം തന്നെ വലിയ സ്ഥാനങ്ങളും നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നിങ്ങളുടെ അടിത്തറ അതിശക്തമാകും. അവിവാഹിതരെ തേടി വിവാഹാലോചനകള്‍ വരും. ജോലിയുള്ളവരാണെങ്കില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. അങ്ങനെ അടിമുടി മാറ്റങ്ങളാണ് ധനു രാശിക്കാരുടെ ജീവിതത്തിലുണ്ടാവുക.












Click it and Unblock the Notifications