Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ച കഴിഞ്ഞാല്‍ രാജയോഗം... ഈ രാശിക്കാരുടെ നല്ലകാലം വന്നെത്തി, കോടീശ്വരന്‍മാരാകും!

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍, ഗ്രഹനില, ജാതകം എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിളിക്കുന്നത്. സംക്രമണത്തിന് ശേഷം വ്യത്യസ്ത കാലയളവില്‍ ആയിരിക്കും ഓരോ ഗ്രഹങ്ങളും രാശിയില്‍ തങ്ങുക.

ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ASTROLOGY

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഗ്രഹങ്ങളുടെ സംക്രമണം ഓരോ വ്യക്തികളേയും പലതരത്തില്‍ ആയിരിക്കും ബാധിക്കുക.

ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ ഫലങ്ങളായിരിക്കും നല്‍കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ധൈര്യത്തിന്റെയും ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്, ഓരോ 45 ദിവസത്തിലും ചൊവ്വ രാശി മാറും.

നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ചന്ദ്രന്‍ ഓരോ രണ്ടര ദിവസത്തിലും രാശി മാറും. നിലവില്‍ വൃശ്ചികം രാശിയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഡിസംബര്‍ 7 വരെ ഇവിടെ തുടരും. നവംബര്‍ 20 ന് ചന്ദ്രനും വൃശ്ചികത്തിലേക്ക് സംക്രമിക്കും. ഇതോടെ വൃശ്ചികം രാശിയില്‍ ചൊവ്വ-ചാന്ദ്ര സംഗമം നടക്കുകയും അതുവഴി മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ചൊവ്വയും ചന്ദ്രനും ലഗ്‌ന ജാതകത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് മഹാലക്ഷ്മി യോഗം ഉണ്ടാകുന്നത്. ജാതകത്തിലെ രണ്ടാമത്തെയോ ഒമ്പതാമത്തെയോ പത്താമത്തെയോ പതിനൊന്നാമത്തെയോ ഭാവങ്ങളില്‍ ചൊവ്വയും ചന്ദ്രനും സംയോജിക്കുമ്പോള്‍ ഇത് ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രാജയോഗം നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നോക്കാം.

വൃശ്ചികം

ചൊവ്വ-ചന്ദ്ര സംഗമത്തിലൂടെ ഉണ്ടാകുന്ന മഹാലക്ഷ്മി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. ബിസിസില്‍ പുരോഗതിയും ധനലബ്ധിയും കൈവരിക്കും.

മീനം

മീനം രാശിക്കാര്‍ക്ക് ചൊവ്വ-ചന്ദ്ര സംഗമത്തിലൂടെ ഉണ്ടാകുന്ന മഹാലക്ഷ്മി രാജയോഗം ഗുണം ചെയ്യും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

തുലാം

ചൊവ്വ-ചന്ദ്ര സംഗമത്തിലൂടെ ഉണ്ടാകുന്ന മഹാലക്ഷ്മി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വാഹനം സ്വന്തമാക്കും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. സന്താനങ്ങള്‍ വഴി കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+