Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രാജയോഗമല്ല, മഹാലക്ഷ്മി രാജയോഗം, അതും നവരാത്രിയില്‍! ഈ രാശിക്കാര്‍ക്ക് കോളടിച്ചു

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജീവിതം ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലും നക്ഷത്രത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ എല്ലാം കൃത്യമായ ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും പരിവര്‍ത്തനം നടത്താറുണ്ട്.

ഇതിനെ ഗ്രഹങ്ങളുടെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങളുടെ ചലനവും അവയുടെ സംയോജനവും ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ ഫലങ്ങള്‍ ഉണ്ടാക്കും.

Mahalakshmi Rajayoga

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷത്തില്‍ നവരാത്രി ദിനത്തിന് വലിയ പ്രത്യേകതയാണ് ഉള്ളത്.

ഈ വര്‍ഷം, നവരാത്രി സെപ്റ്റംബര്‍ 22 ന് ആരംഭിച്ച് ഒക്ടോബര്‍ 2-ന് അവസാനിക്കും. നവരാത്രി ദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 24-ന്, ചന്ദ്രനും ചൊവ്വയും തുലാം രാശിയില്‍ പ്രവേശിക്കും. നിഴല്‍ ഗ്രഹമാണ് ചന്ദ്രന്‍. ചൊവ്വ കര്‍മ്മത്തിന്റെ കാരകനാണ്. ഈ രണ്ട് ഗ്രഹങ്ങളുടെയും തുലാം രാശിയിലെ സംയോജനം വഴി, മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വളരെ ശുഭകരമായിരിക്കും. മഹാലക്ഷ്മി രാജയോഗം വഴി അനിതരസാധാരണമായ നേട്ടങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മഹാലക്ഷ്മി രാജയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്ന ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണ് എന്നും എന്തൊക്കെ നേട്ടങ്ങള്‍ ആണ് അവര്‍ക്ക് ലഭിക്കുക എന്നും നമുക്ക് നോക്കാം.

തുലാം

തുലാം രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജീവിതത്തിലെ ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ നീങ്ങാനാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം മധുരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധങ്ങള്‍ വിവാഹത്തിലേക്ക് വഴി മാറും.

മകരം

തുലാം രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും വലിയ ലാഭം നേടാന്‍ കഴിയും. ഒരു പുതിയ പദ്ധതി ആരംഭിക്കാം. സമൂഹത്തില്‍ പ്രശസ്തിയും അന്തസും വര്‍ധിക്കും.

കുംഭം

തുലാം രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോല വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+