Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ രാജയോഗം... പൊന്നും പണവും കൈയിലേക്ക്; ഇതാണോ നിങ്ങളുടെ രാശി?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള പല കാര്യങ്ങളും ജ്യോതിഷ പ്രകാരം നിര്‍ണയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്.

astrology

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രാശി മാറുന്നവയാണ്. ഇതിനെ ജ്യോതിഷത്തില്‍ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഗ്രഹങ്ങളുടെ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം വഴിയാണ് രാജയോഗങ്ങളും രൂപപ്പെടുന്നത്. ഇത്തരത്തില്‍ അപൂര്‍വമായ ഒരു രാജയോഗമാണ് ഇന്ന് രൂപപ്പെട്ടിരിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. ചന്ദ്രന്‍ ഓരോ രണ്ടര ദിവസത്തിലും രാശി മാറുന്നു. അതിനാല്‍ ചന്ദ്രന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു പഞ്ചാംഗം അനുസരിച്ച് ഇന്ന് ചന്ദ്രന്‍ കന്നി രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതിനുശേഷം ആഗസ്റ്റ് 27 ന് അത് തുലാം രാശിയിലേക്കായിരിക്കും ചന്ദ്രന്‍ നീങ്ങുന്നത്.

നേരത്തെ തന്നെ ചൊവ്വ ഈ രാശിയില്‍ ഉണ്ട്. കന്നി രാശിയില്‍ ചന്ദ്രനും ചൊവ്വയും സംയോജിക്കുന്നതിനാല്‍ ഇന്ന് മഹാലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി 54 മണിക്കൂര്‍ മഹാലക്ഷ്മി രാജയോഗം നിലനില്‍ക്കും. ഇത് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മഹാലക്ഷ്മി രാജയോഗം ഗുണം ചെയ്യാന്‍ പോകുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം

കന്നി രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളായി മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് പുരോഗതിക്ക് സാധ്യത കാണുന്നു.

കന്നി

കന്നി രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കന്നി രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

കുംഭം

കന്നി രാശിയിലെ ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തോടെ വരുമാനം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+