അളവറ്റ ധനം കൈയിലേക്ക്.. ആസ്തി ഇരട്ടിക്കും; വരാന്‍ പോകുന്നത് മഹാലക്ഷ്മി യോഗം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഹിന്ദു മതത്തിലെ വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചവും, പ്രപഞ്ചത്തിലെ ഓരോ ജീവജാലവും, ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷത്തില്‍ പ്രതിപാദിക്കുന്നത്. ഗ്രഹങ്ങളുടെ ഓരോ ചലനവും ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളെയും ബാധിക്കുന്നു.
അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള മാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും. ജനുവരി 16 ന് ചൊവ്വ മകര രാശിയില്‍ പ്രവേശിക്കും. കൂടാതെ ജനുവരി 18 ന് ചന്ദ്രനും ഈ രാശിയില്‍ പ്രവേശിക്കും. മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോജനം മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേടം
മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിലെ കര്‍മ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്.അതിനാല്‍ കരിയറില്‍ മികച്ച നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം ഗുണകരമായിരിക്കും. നിങ്ങളുടെ സംക്രമ ജാതകത്തിലെ ഒമ്പതാം ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യദേവതയുടെ അനുഗ്രഹം വേണ്ടുവോളം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് ബംപര്‍ സമ്മാനം തന്നെ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
ധനു
മകരം രാശിയിലെ ചൊവ്വ - ചന്ദ്ര സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സമ്പത്തിന്റെ ഭാവത്തില്‍ ആണ് രാജയോഗം രൂപം കൊള്ളുന്നത്. അതിനാല്‍ തന്നെ അളവറ്റ ധനം ഇവരുടെ കൈയിലെത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടിയെത്തും. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.












Click it and Unblock the Notifications