Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ നക്ഷത്രങ്ങളും സഞ്ചാര രേഖയും എല്ലാം ഗ്രഹങ്ങള്‍ പരിവര്‍ത്തനം ചെയ്യാറുണ്ട്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷമായ പ്രക്രിയയാണ് ഇത്.

ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങളുടെ സംക്രമണത്തിനിടെ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംയോജിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ആണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ സംയോജിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ഇത് വഴി ജ്യോതിഷത്തില്‍ പ്രധാനമായ മഹാലക്ഷി രാജയോഗം രൂപപ്പെടും. മേയ് മൂന്നിനാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം ഏറെ ഗുണം ചെയ്യും. നാളുകളായി മുടങ്ങി കിടക്കുന്ന ഗൃഹ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ഈ രാശിക്കാര്‍ക്ക് ആഡംബര സമാനമായ ജീവിതമാണ് കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കും ഗതിവേഗം കൈവരിക്കാനാകും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം.

തുലാം

ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ വലിയ പുരോഗതിയാണ് ഇവരെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മാത്രമല്ല ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ അവസരം ലഭിക്കും. സഹോദരങ്ങളില്‍ നിന്ന് ഏത് കാര്യത്തിനും പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ പിന്തുണ ലഭിക്കും. സ്‌നേഹവും വ്യക്തിബന്ധങ്ങളും അഭിവൃദ്ധിപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് ചൊവ്വ - ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം ഗുണപരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക നേട്ടങ്ങളില്‍ ഗണ്യമായ ഉയര്‍ച്ചയാണ് കന്നി രാശിക്ക് പ്രവചിച്ചിരിക്കുന്നത്.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. പുതിയ വാഹനം സ്വന്തമാക്കും. കോടതി സംബന്ധമായ വ്യവഹാരങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+