ഒരാഴ്ച കഴിഞ്ഞാല്‍ രാജയോഗം... വെറും രാജയോഗമല്ല, മഹാലക്ഷ്മി രാജയോഗം! കോളടിച്ചല്ലോ
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഓരോ രാശിയില്‍ നിന്നും രണ്ടര ദിവസം കൊണ്ട് മറ്റ് രാശികളിലേക്ക് മാറും. ജൂണ്‍ അവസാനത്തോടെ ചന്ദ്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഇവിടെ നേരത്തെ തന്നെ ചൊവ്വയുണ്ട്.

ചന്ദ്രന്‍ എത്തുന്നതോടെ ചിങ്ങം രാശിയില്‍ ചൊവ്വ - ചാന്ദ്ര സംയോജനം ഉണ്ടാകും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ ചിങ്ങം രാശിയിലെ ചൊവ്വ - ചാന്ദ്ര സംഗമം മഹാലക്ഷ്മി യോഗത്തിന് കാരണമാകും. ജൂണ്‍ 29ന് രാവിലെ 6.33ന് ആണ് ചന്ദ്രന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നത്. ജൂലൈ ഒന്നുവരെ ചിങ്ങം രാശിയില്‍ ചന്ദ്രന്‍ തുടരും.
ചന്ദ്രന്റെയും ചൊവ്വയുടെയും സംയോഗത്തിലൂടെ 54 മണിക്കൂറാണ് മഹാലക്ഷ്മി യോഗം നിലനില്‍ക്കുക. ഹൈന്ദവ വിശ്വാസ പ്രകാരം സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ദേവതയാണ് മഹാലക്ഷ്മി. മഹാലക്ഷ്മി യോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് കൈവരാന്‍ പോകുന്നത്. ഇവര്‍ക്ക് സമ്പത്ത്, തൊഴില്‍ എന്നിവയില്‍ വലിയ നേട്ടങ്ങള്‍ വന്നെത്തും. മഹാലക്ഷ്മി യോഗം ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുന്നത് എന്നും എങ്ങനെയാണ് ഇത് സംഭവിക്കാന്‍ പോകുന്നത് എന്നും നോക്കാം.
മിഥുനം
ചിങ്ങം രാശിയിലെ ചൊവ്വ - ചാന്ദ്ര സംഗമം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം എന്നിവ പ്രതീക്ഷിക്കാം. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കാന്‍ കാരണമാകും.
മാനസിക സമ്മര്‍ദ്ദം കുറയും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം ഉണ്ടാകും. പ്രൊഫഷണല്‍ ജീവിതത്തില്‍ പുരോഗതിയുടെ നാളുകളായിരിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പവും പങ്കാളിക്കൊപ്പവും ദീര്‍ഘസമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
തുലാം
ചിങ്ങം രാശിയിലെ ചൊവ്വ - ചാന്ദ്ര സംഗമം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം തുലാം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേ ണ്ടി വന്നേക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തിക ബാധ്യതകള്‍ വീട്ടാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.
മീനം
ചിങ്ങം രാശിയിലെ ചൊവ്വ - ചാന്ദ്ര സംഗമം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം. ബംപര്‍ സമ്മാനം ലഭിക്കാനുള്ള യോഗം കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടാനാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകാരവും അവസരവും വന്ന് ചേരും.












Click it and Unblock the Notifications