പലവഴിക്ക് പണം കൈയിലെത്തും, വരുമാനം ഇരട്ടിക്കും; ഈ രാശിക്കാര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി - നക്ഷത്ര മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ചന്ദ്രനും ചൊവ്വയും ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ്. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കില്‍ നിഴല്‍ ഗ്രഹമായ ചന്ദ്രന്റെ അനുഗ്രഹവും വേണം. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ കൂടിച്ചേരാനിരിക്കുകയാണ്.

നിലവില്‍ ഇടവം രാശിയിലുള്ള ചൊവ്വ ജനുവരി 21 ന് മിഥുനം രാശിയില്‍ എത്തും. ഫെബ്രുവരി 8 ന് ചന്ദ്രനും മിഥുനം രാശിയില്‍ എത്തും. ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോഗം മഹാലക്ഷ്മി യോഗത്തിന് കാരണമാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശികള്‍ക്കാണ് ഇതിലൂടെ ബംബര്‍ ലോട്ടറി അടിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയിലെ ചൊവ്വയുടേയും ചന്ദ്രന്റേയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ ഒഴിഞ്ഞ് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
ചിങ്ങം
മിഥുനം രാശിയിലെ ചൊവ്വയുടേയും ചന്ദ്രന്റേയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. ബിസിനസില്‍ ഇരട്ടിയിലേറെ നേട്ടം ലഭിക്കും.
കുംഭം
മിഥുനം രാശിയിലെ ചൊവ്വയുടേയും ചന്ദ്രന്റേയും സംയോജനം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര പൂര്‍ണമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വരുമാനം ഇരട്ടിയാകും.












Click it and Unblock the Notifications