Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തിലാകേയും വ്യക്തികളുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

Mahalakshmi Yoga

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം. ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളുണ്ട്. ഓരോ ഗ്രഹങ്ങളുടേയും രാശി മാറ്റത്തിന്റെ ദൈര്‍ഘ്യവും സഞ്ചാരദിശയും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹനില ഏറെ പ്രധാനമാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചന്ദ്രനും ചൊവ്വയും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. നിഴല്‍ ഗ്രഹമായ ചന്ദ്രനാകട്ടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്. ചന്ദ്രന്‍ ഏകദേശം രണ്ടര ദിവസം ഒരു രാശിയില്‍ തുടരുന്നു. മാനസിക സമാധാനം, സ്ഥിരത, സുഖം, സമ്പത്ത്, യാത്ര എന്നിവയുടെ കാരകനാണ് ചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്.

നിലവില്‍ മകരം രാശിയിലുള്ള ചന്ദ്രന്‍ മാര്‍ച്ച് 16 തിങ്കളാഴ്ച വൈകുന്നേരം 6:13 ന് കുംഭ രാശിയില്‍ പ്രവേശിക്കുകയും മാര്‍ച്ച് 18 ബുധനാഴ്ച രാത്രി 11:35 വരെ അവിടെ തുടരുകയും ചെയ്യും. ഈ രാശിയില്‍ നേരത്തെ തന്നെ ചൊവ്വയുണ്ട്. ഇതോടെ കുംഭം രാശിയില്‍ ചാന്ദ്ര-മംഗള സംയോഗം നടക്കുകയും അതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.

ഏകദേശം 54 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഹാലക്ഷ്മി യോഗം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ യോഗം വഴി അനിതരസാധാരണമായ നേട്ടങ്ങളായിരിക്കും വന്ന് ചേരുക. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നത് വഴി ഇവര്‍ക്ക് അഭിവൃദ്ധി, സമ്പത്ത്, വരുമാനം, സമൃദ്ധി എന്നിവ ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം...

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ചാന്ദ്ര-മംഗള സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ഏഴാം ഭാവത്തില്‍ ചന്ദ്രനും ചൊവ്വയും സംയോഗം നടത്തുന്നു. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കും. ലോട്ടറിയെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കുടുംബത്തില്‍ സന്തോഷത്തോടെയും സമാധാനപരമായും ജീവിക്കാന്‍ കഴിയും.

കുംഭം

കുംഭം രാശിയിലെ ചാന്ദ്ര-മംഗള സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തില്‍ ആണ് മഹാലക്ഷ്മി യോഗം രൂപപ്പെടുന്നത്. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. മഹാലക്ഷ്മിയുടെ അനുഗ്രഹം ആവോളം ലഭിക്കും എന്നതിനാല്‍ തന്നെ അളവറ്റ ധനം നിങ്ങളുടെ കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+