പുതുവര്‍ഷത്തില്‍ മഹാലക്ഷ്മി രാജയോഗം, പൊന്നും പണവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് നല്ലകാലം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെയും സ്ഥാനങ്ങളെയും അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിലെ സംഭവങ്ങളെയും ഭാവിയെയും പ്രവചിക്കുന്ന ഒരു പുരാതന സമ്പ്രദായമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ഉള്ളത്. അവയ്ക്ക ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്.
സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ചന്ദ്രനും.
നീതിദേവനായ ചൊവ്വയും നിഴല്‍ ഗ്രഹമായ ചന്ദ്രനും പുതുവര്‍ഷത്തില്‍ ഒരേ രാശിയില്‍ എത്തും. ജനുവരി 16 ന് ചൊവ്വ മകര രാശിയില്‍ പ്രവേശിക്കും. ജനുവരി 18 ന് ചന്ദ്രനും ഈ രാശിയില്‍ പ്രവേശിക്കും. മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം മഹാലക്ഷ്മി രാജയോഗത്തിന് കാരണമാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേടം
മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിലെ കര്‍മ്മഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസില്‍ വലിയ ലാഭം നിങ്ങളെ തേടിയെത്തും.
വൃശ്ചികം
മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിലെ ഒമ്പതാം ഭാവത്തില്‍ ഈ രാജയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് ഭാഗ്യദേവതയുടെ കടാക്ഷം വേണ്ടുവോളം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് ബംബര്‍ സമ്മാനം വരെ ലഭിച്ചേക്കാം. ധാരാളം പൊന്നും പണവും കൈയിലെത്തും.
ധനു
മകരം രാശിയിലെ ചൊവ്വ-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ സമ്പത്തിന്റെ ഭാവത്തില്‍ രാജയോഗം രൂപം കൊള്ളുന്നു. അതിനാല്‍ അളവറ്റ സമ്പത്ത് നിങ്ങളില്‍ എത്തിച്ചേരും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.












Click it and Unblock the Notifications