ആഗ്രഹിച്ച കാര്യങ്ങൾ കൺമുന്നിൽ; ഐശ്വര്യവും സമാധാനവും പറന്നെത്തും; ഈ ശിവരാത്രിക്ക് പ്രത്യേകതയുണ്ട്
ശിവരാത്രിയില്‍ ശിവനെയും ശനിയെയും ആരാധിക്കുന്നത് പല ദോഷങ്ങളെയും തടസങ്ങളെയും പൂര്‍ണമായും ഇല്ലാതാക്കും.

വീണ്ടുമൊരു ശിവരാത്രി കൂടി കടന്നുവരികയാണ്. ഈ വര്‍ഷത്തെ ശിവരാത്രിക്ക് വലിയ പ്രത്യേകതകളുണ്ട്. ശനിപ്രദോഷവും ശിവരാത്രിയും ഒരുമിച്ച് വരുന്നു എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത. ഫെബ്രുവരി 18 ആയ ഇന്നാണ് മഹാശിവരാത്രി. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഈ ദിവസത്തിന് വലിയ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ഈ ദിനത്തില്‍ അനുഷ്ഠിക്കുന്ന വ്രതം നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

എട്ട് വ്രതങ്ങള്‍
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ശിവരാത്രി. ശിവന പ്രീതിപ്പെടുത്താന്‍ എട്ട് വ്രതങ്ങളാണ് അനുഷ്ഠിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മഹാവൃതം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ വ്രതം വിശ്വാസികള്‍ എടുക്കുന്നത്. ഈ വ്രതം എടുക്കുന്നതിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും സമാധാനവും വര്‍ദ്ധിക്കും.

ദീര്‍ഘ ആയുസിന് ഉത്തമം
എല്ലാ പാപങ്ങളെയും ഈ വ്രതത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. മറ്റ് വൃതങ്ങള്‍ അനുഷ്ടിക്കാത്തവര്‍ ഈ വ്രതം അനുഷ്ടിക്കുന്നത് കൊണ്ട് എല്ലാ വ്രതങ്ങളും അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തിയോടെ എടുക്കുന്ന വ്രതാനുഷ്ഠാനം ദീര്‍ഘ ആയുസിന് ഉത്തമമാണെന്നാണ് വിശ്വാസം.

കൃഷ്ണ ചതുര്‍ദ്ദശ
ശിവരാത്രിയില്‍ ശിവനെയും ശനിയെയും ആരാധിക്കുന്നത് പല ദോഷങ്ങളെയും തടസങ്ങളെയും പൂര്‍ണമായും ഇല്ലാതാക്കും. കുംഭ മാസത്തിലെ കൃഷ്ണ ചതുര്‍ദ്ദശയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം ഉറങ്ങാതിരുന്ന് വ്രതം എടുക്കുന്നവര്‍ സര്‍വ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം.

കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും
വ്രത ശുദ്ധിയോടെ വേണം ശിവരാത്രി ദിനത്തില്‍ ഉപവാസമിരിക്കാന്‍. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതേസമയം, ശിവരാത്രിയെ കുറിച്ച് നിരവധി കഥകളാണുള്ളത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഐതീഹ്യം
പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.

പ്രധാന ആചാരങ്ങള്‍
അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്.

കൂവളത്തിന്റെ ഇലകള്‍
കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.












Click it and Unblock the Notifications