Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും വന്ന് നിറയും, ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടും, ഈ രാശിക്കാര്‍ക്ക് സൗഭാഗ്യ കാലം

ജീവിതത്തില്‍ ഏറ്റവും ഭാഗ്യവും നിര്‍ഭാഗ്യവും ഗ്രഹങ്ങളുടെ രാശിമാറ്റം കാരണം സംഭവിക്കാറുണ്ട്. ഇത് പലപ്പോഴായി സംഭവിക്കാറുള്ളത്. അതുപോലെ സൂര്യനാലും നമ്മുടെ ജീവിതം മാറാം. മകരസംക്രാന്തി ദിനത്തില്‍ സൂര്യനെ ആരാധിക്കുന്നത് ശുഭകരമായ കാര്യമാണ്. ഈ ദിനം സൂര്യനില്‍ നിന്ന് നമുക്ക് വലിയ ഭാഗ്യവും അനുഗ്രഹങ്ങളുമെല്ലാം ലഭിക്കും. ജനുവരി പതിനഞ്ചിനാണ് സൂര്യന്‍ മകര രാശിയിലേക്ക് പ്രവേശിക്കുന്നത്.

ആ ദിവസത്തിലാണ് മകര സംക്രാന്തി ആഘോഷിക്കുക. ഈ വര്‍ഷം മകര സംക്രാന്തിയില്‍ 77 വര്‍ഷങ്ങള്‍ക്ക് ശേഷം ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുകയാണ്. അപൂര്‍വ യോഗങ്ങളാല്‍ പലരും ജീവിതം ഈ അവസരത്തില്‍ മാറി മറിയും. വരിയന്‍ യോഗം, രവിയോഗം, എന്നിവയാണ് രൂപം കൊള്ളുന്നത്. അതിലൂടെ ഏതെല്ലാം രാശിക്കാര്‍ക്ക് നേട്ടമുണ്ടാവുമെന്ന് നോക്കാം.

astrology-today

മേടം: മംകരസംക്രാന്തി മേടം രാശിക്കാര്‍ക്ക് ഏറെ ഗുണങ്ങള്‍ സമ്മാനിക്കും. സൂര്യന്‍ പത്താം ഭാവത്തിലേക്ക് പ്രവേശിക്കുന്നത് കൊണ്ടാണിത്. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയിക്കാനാവും. അത് മാത്രമല്ല വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ കഠിനാധ്വാനത്തില്‍ ഫലം ലഭിക്കുന്ന സമയം കൂടിയായിരിക്കും. സ്ഥാനക്കയറ്റം എന്തായാലും ഉണ്ടാവും.

അതുപോലെ പുതിയ നിര്‍ണായകമായ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ആഗ്രങ്ങളും നടക്കും. ബിസിനസില്‍ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. വിദേശത്തെ ബിസിനസുകളില്‍ ലാഭമുണ്ടാവും. പങ്കാളിത്ത ബിസിനസില്‍ വിജയം കൈവരിക്കാനും സാധിക്കും.

ചിങ്ങം: മകരസംക്രാന്തി ദിനത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഒരുപാടുണ്ടാവും. സൂര്യരാശിയായത് കൊണ്ടാണിത്. കരിയറില്‍ വിജയങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. സമൂഹത്തില്‍ നിങ്ങള്‍ ആദരണീയനാവും. ഏതെങ്കിലും തടസ്സങ്ങള്‍ നിങ്ങളുടെ ജോലിയെ മുടക്കിയിട്ടുണ്ടെങ്കില്‍ അത് മാറിക്കിട്ടും. ആ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗ്രഹങ്ങളും സാധിക്കാനാവും. ബിസിനസിലും വലിയ ലാഭങ്ങളുണ്ടാവും. വാതുവെപ്പിലൂടെ പണം സമ്പാദിക്കാനാവും. അപ്രതീക്ഷിതമായ ധനഭാഗ്യം കൈവരും. ബിസിനസ് ഇടപാടുകള്‍ തേടിയെത്തും. നിങ്ങളുടെ പങ്കാളിയുമായി ഏറ്റവും നല്ല ബന്ധം തുടരാനാവും.

മകരം: വ്യാഴത്തിന്റെ രാശിയാണ് മകരം. അതുകൊണ്ട് മകരസംക്രാന്തിയുടെ ഗുണം ഈ രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കും. കഠിനാധ്വാനം ചെയ്യുന്നവരാണെങ്കില്‍ അതിന്റെ ഫലം ഉറപ്പായും ലഭിക്കും മികച്ചൊരു കരിയര്‍ ആരംഭിക്കാനാവും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും ശക്തമാണ്.

ബിസിനസില്‍ നിന്ന് ഒരുപാട് ലാഭങ്ങള്‍ മകരം രാശിക്കാര്‍ക്ക് ലഭിക്കും. ധനപരമായി നിങ്ങള്‍ കരുത്തരാകും. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ എപ്പോഴുമുണ്ടാവും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കാനാവും. ഏറ്റുവും മികച്ച ബന്ധങ്ങള്‍ ഈ കാലത്തുണ്ടാവും.

മീനം: ഈ രാശിക്കാര്‍ക്ക് സംകാന്ത്രി ശുഭകരമായ നാളുകളായിരിക്കും. വരുമാന സ്രോതസ്സുകളില്‍ വലിയ വര്‍ധനവുണ്ടാകും. ഏറെ നാളായി കാത്തിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ശുഭകരമായ പര്യവസാനമുണ്ടാവും. പ്രണയമുണ്ടെങ്കില്‍ മുന്‍ കാലങ്ങളിലേക്കാള്‍ ശക്തവും മികച്ചതുമാവും. ജോലി സ്ഥലത്ത് ഏറ്റവും നല്ല അന്തരീക്ഷമുണ്ടാവും. ആളുകള്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. ജോലി സംബന്ധിച്ച മികച്ച ഓഫര്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+