ഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതാണ്; മകരസംക്രാന്തിയില്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ
ഹൈന്ദവ വിശ്വാസത്തില്‍ മകര സംക്രാന്തിക്ക് വലിയ പ്രത്യേകതകളാണ് ഉള്ളത്. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകര രാശിയില്‍ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യന്റെ പുത്രനാണ് ശനി എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ശനിയുടെ രാശിയാണ് മകരം. സൂര്യന്‍ തന്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിലേക്ക് നീങ്ങുന്നതിനെയാണ് മകര സംക്രാന്തി എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തവണ മകര സംക്രാന്തി ജനുവരി 14 നാണ്. സൂര്യന്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ 9: 03 ന് ധനു രാശിയില്‍ നിന്ന് മകര രാശിയിലേക്ക് പ്രവേശിക്കും. ഇത്തവണ മകര സംക്രാന്തി ദിനത്തില്‍ പുഷ്യ യോഗത്തോടൊപ്പം വിഷ്‌കുംഭം, പ്രീതി, ബലവ്, കൗവല്‍ തുടങ്ങിയ യോഗകളും രൂപപ്പെടുന്നു.

ഇത് പന്ത്രണ്ട് രാശിക്കാരിലും പല തരത്തിലുള്ള സ്വാധീനമുണ്ടാക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. മകരസംക്രാന്തിയില്‍ ഭാഗ്യ നേട്ടങ്ങള്‍ കൈവരിക്കുന്ന ആ രാശികള്‍ ഏതൊക്കെ എന്നറിയാം.
കര്‍ക്കടകം
സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ രാശിയുടെ ഏഴാം ഭാവത്തില്‍ ആണ് എത്തുക. ഇത് കര്‍ക്കടകം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും കൈവരിക്കാന്‍ സഹായകമാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടാകും.
കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിസില്‍ ലാഭം കൊയ്യാനാകും.
തുലാം
സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ രാശിയുടെ നാലാം ഭാവത്തിലാണ് പ്രവേശിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.
മീനം
സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് എത്തുന്നത്. ഇത് ഈ രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ ഘോഷയാത്ര തന്നെ സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് വലിയ ലാഭം ലഭിക്കാന്‍ സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.












Click it and Unblock the Notifications