മകരസംക്രാന്തിക്കൊപ്പം ലാഭദൃഷ്ടി യോഗവും! ജനുവരി 14 മുതല്‍ നല്ലകാലം, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശിക്കൂറ്, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടെയും ജീവിതത്തെ ബാധിക്കാറുണ്ട്.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണങ്ങള്‍ വഴി അനുകൂലമായ നേട്ടങ്ങള്‍ തേടിയെത്തും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഏറെ പ്രധാനപ്പെട്ട ഒന്നാണ് മകരസംക്രാന്തി. ഈ വര്‍ഷത്തെ മകര സംക്രാന്തി ജനുവരി 14-നാണ്. മകരസംക്രാന്തി ദിനം പ്രപഞ്ചത്തിന് മേല്‍ അനുഗ്രഹം ചൊരിയും എന്നാണ് വിശ്വാസം. ഇതിനൊപ്പം ഒരു ഗ്രഹ സംക്രമണവും നടക്കുന്നുണ്ട്. ജനുവരി 15-ന് ശുക്രനും ശനിയും 60 ഡിഗ്രി കോണില്‍ ഒത്തു ചേരും. അതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളിലൊന്നായ ലാഭദൃഷ്ടിയോഗം രൂപപ്പെടും.
ഇതോടെ മകരസംക്രാന്തിയുടെ സവിശേഷഫലത്തോടൊപ്പം ശനിയുടേയും ശുക്രന്റേയും പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കാനും കാരണമാകും. എല്ലാ രാശിക്കാരേയും ഇത് ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണം ചെയ്യും. ഏതൊക്ക രാശിക്കാര്‍ക്കാണ് ലാഭദൃഷ്ടിയോഗവും മകരസംക്രാന്തിയും വഴി നേട്ടങ്ങള്‍ തേടിയെത്താന്‍ പോകുന്നത് എന്ന് നോക്കാം.
കര്‍ക്കിടകം
ലാഭദൃഷ്ടി യോഗവും മകര സംക്രാന്തിയും കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പൂര്‍ത്തിയാകാതെ കിടന്നിരുന്ന ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ലാഭദൃഷ്ടി യോഗവും മകര സംക്രാന്തിയും ഗുണകരമായിരിക്കും. കര്‍മ്മരംഗത്ത് തിളങ്ങാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം തേടിയെത്തും. പുതിയ ബിസിനസ് തുടങ്ങാനും അനുകൂലമായ സമയം. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലം.
ഇടവം
ലാഭദൃഷ്ടി യോഗവും മകര സംക്രാന്തിയും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. സാമ്പത്തികമായി ഉന്നത നിലയിലെത്താന്‍ സാധിക്കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. പൂര്‍വിക സ്വത്തുക്കള്‍ തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. വലിയ സമ്പത്ത് കൈവരുന്നതിന് യോഗം കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം തേടി എത്തും.












Click it and Unblock the Notifications