ആഗ്രഹിച്ച ആ സമയം കണ്‍മുന്നില്‍, ഇനി സ്വപ്‌ന സാഫല്യത്തിന്റെ നാളുകള്‍; ഊ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വലിയ പ്രധാന്യത്തോടെയാണ് മകരസംക്രാന്തിയെ കാണുന്നത്. ജനുവരി 15, ഇന്നാണ് ഇന്ത്യയില്‍ മകരസംക്രാന്തി ആഘോഷിക്കുന്നത്. ജ്യോതിഷ ശാസ്ത്ര പ്രകാരം സൂര്യന്‍ എല്ലാ വര്‍ഷവും മകരരാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചിലര്‍ക്ക് നല്ല സമയം ഉണ്ടാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ ഉണ്ടാകും. ഈ സംക്രമണം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുകയെന്ന് പരിശോധിക്കാം.

മിഥുനം
ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. എല്ലാ കാര്യങ്ങലും ഊര്‍ജ്ജസ്വലതയോടെ ചെയ്യാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് കൂടുതല്‍ കരുതല്‍ വേണം. നിക്ഷേപം നടത്താന്‍ പറ്റിയ സമയമല്ല. ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കണം. ഭര്‍തൃവീട്ടുകാര്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അവരോടൊപ്പം നില്‍ക്കുക. വാക്കുകള്‍ സൂക്ഷിച്ച് വേണം ഉപയോഗിക്കാന്‍. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്.

കര്‍ക്കിടകം
നിങ്ങളുടെ ജോലി സ്ഥലത്ത് ഏറ്റവും നല്ല സമയമാണ്. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കും. തൊഴില്‍ അഭിമുഖങ്ങളില്‍ വിജയം നേടിയെടുക്കാന്‍ സാധിക്കും. പ്രണയ നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണം. ഏതൊരു തീരുമാനവും ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം വന്നുചേരും. പ്രൊഫഷണലുകള്‍ക്ക് മികച്ച ഭാവി കണ്ടെത്താനുള്ള സമയമാണ്. മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ പറ്റിയ സമയമാണ്. മുടങ്ങിക്കിടക്കുന്ന ഏതൊരു നിയമനടപടിയിലും നിങ്ങള്‍ക്ക് വിജയം നേടിയെടുക്കാന്‍ സാധിക്കും. ഭാവിയില്‍ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും.

കന്നിരാശി
നിങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഈ സമയത്തുണ്ടാകും. നിര്‍ഭാഗ്യത്തെ കുറിച്ച് വേവലാതിപ്പെട്ട് ഒരിക്കലും സമയം കളിക്കരുത്. ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ അത്യാവശ്യമുള്ള സമയമാണ്. ദമ്പതികള്‍ പല നിര്‍ണായക തീരുമാനങ്ങളും ഈ സമയത്ത് കൈക്കൊള്ളും.

ധനു
ധനു രാശിക്കാര്‍ ദീര്‍ഘ വരുമാനമുള്ള നിക്ഷേപം പരിഗണിക്കണം. നിരന്തരമായ പണത്തിന്റെ ഒഴുക്ക് നിങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കും. നിങ്ങളുടെ മേഖലയിലെ സ്ഥിരമായ പുരോഗതി പോലെ നിങ്ങളുടെ ജീവിതത്തില്‍ എല്ലാ ശ്രമങ്ങള്‍ ഫലം കാണാനുള്ള സാധ്യതയുണ്ട്.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചില ഭിന്നതകള്‍ ഉണ്ടായേക്കാം. എല്ലാ തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. വീട്ടില്‍ സമാധാനം നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണം. മനസിനെ എപ്പോഴും ശാന്തമായി നിര്‍ത്തണം ഈ സമയത്ത്.

കുംഭം
എല്ലാ കാര്യങ്ങളും ഈ സമയത്ത് ചെയ്യുമ്പോള്‍ കൃത്യമായ ആസൂത്രണം വേണം. എല്ലാ കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് ആകര്‍ഷിക്കാന്‍ പുതിയ ധീരമായ സമീപനം ആവശ്യമാണ്. മറ്റൊരു രാജ്യത്ത് പഠിക്കുകയോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണ്.

പുതിയ കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ ശ്രദ്ധ ചെലുത്തണം. നിങ്ങള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയമാണ്. ദീര്‍ഘകാല നിക്ഷേപത്തിന് പറ്റിയ സമയമാണ്. സാമ്പത്തികമായി അഭിവൃദ്ധ്ി കൈവരിക്കാന്‍ പറ്റിയ സമയമാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും.












Click it and Unblock the Notifications