ഇന്ന് മുതല്‍ രാജയോഗം..! ഈ രാശിക്കാരാണോ? പൊന്നും പണവും വന്ന് മൂടും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്. ഒമ്പത് ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് ഇതിന് ജ്യോതിഷികള്‍ ആധാരമാക്കുന്നത്. ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിയിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്.
ഒമ്പത് ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവിതത്തില്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ചില സമയങ്ങളില്‍ ഒരേ സമയം തന്നെ ഒന്നിലേറെ രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ ഗുണം എല്ലാ രാശിക്കാര്‍ക്കും ലഭിക്കണം എന്നില്ല. അതേസമയം ചില രാശിക്കാര്ക്കാകട്ടെ മൂന്ന് രാജയോഗങ്ങളുടേയും ഗുണം ലഭിക്കുകയും ചെയ്യും. അത്തരത്തിലൊരു അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
ഇന്നാണ് ഇത്തരത്തില്‍ മൂന്ന് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഹിന്ദുമതത്തില്‍ ശ്രാവണ മാസം വളരെ പവിത്രവും പ്രധാനപ്പെട്ടതുമാണ്. ഈ മാസത്തില്‍ വരുന്ന ശിവരാത്രിയും വളരെ പ്രാധാന്യമുള്ളതാണ്. ഇത്തവണ ശ്രാവണ്‍ ശിവരാത്രി ജൂലൈ 23 ന്, അതായത് ഇന്നാണ്. ഈ ദിവസം പ്രധാന രാജയോഗങ്ങളുടെ അത്ഭുതകരമായ സംയോഗം ഉണ്ടാകും എന്നതാണ് പ്രത്യേകത.
ഇതില്‍ നവപഞ്ചമ ഗജകേസരി ബുദ്ധാദിത്യ മാളവ്യ രാജയോഗങ്ങള്‍ ഉള്‍പ്പെടും. ആനപ്പുറത്ത് സഞ്ചരിക്കുന്ന സിംഹം എന്നാണ് ഗജകേസരി യോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ യോഗത്തില്‍ ചന്ദ്രന് വ്യാഴം, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളുമായി ഒരേ രാശിയില്‍ സംയോജിക്കുന്നു. ചന്ദ്രന്, വ്യാഴം, ബുധന്‍, ശുക്രന് എന്നിവ ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ കേന്ദ്രത്തില്‍ നില്ക്കുകയാണെങ്കില് ആ വ്യക്തിയുടെ ജാതകത്തില്‍ ഗജകേസരി രാജയോഗം രൂപം കൊള്ളും എന്നാണ് പറയപ്പെടുന്നത്.
ഇത് കൂടാതെ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം കൊണ്ടും ഗജകേസരി യോഗം രൂപപ്പെടാറുണ്ട്. ഒരാളുടെ ജാതകത്തിന്റെ ലഗ്ന ഭാവത്തില്‍ അതായത് നാല്, പത്ത് ഭാവങ്ങളില്‍ ഗുരു-ചന്ദ്രന് ഒരുമിച്ച് വരികയാണെങ്കില്‍ ഈ യോഗം രൂപപ്പെടാറുണ്ട്. ചന്ദ്രനോ ഗുരുവോ പരസ്പരം ഉച്ച രാശിയില്‍ നില്‍ക്കുമ്പോഴും ഈ രാജയോഗം രൂപപ്പെടുന്നു. അതേസമയം ബുധനും സൂര്യനും ഒരേ രാശിയില്‍ വരുമ്പോഴാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്.
ശുക്രന്റെ സഞ്ചാരമാണ് മാളവ്യ രാജയോഗം രൂപപ്പെടാന്‍ കാരണമാകുന്നത്. ഈ സമയം ശുക്രന് ജാതകത്തില്‍ ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ കേന്ദ്ര ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ശുക്രന് ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ 1, 4, 7 അല്ലെങ്കില്‍ 10-ാം ഭാവങ്ങളില്‍ ഇടവം, തുലാം, മീനം എന്നീ രാശികളിലേക്ക് സഞ്ചരിക്കുമ്പോഴാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്.
24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ശ്രാവണ ശിവരാത്രി ദിനത്തില്‍ ഇത്തരത്തില്‍ മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് രൂപപ്പെടുന്നത്. ഈ മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇന്ന് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
മിഥുനം
ശ്രാവണ ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി ബുദ്ധാദിത്യ മാളവ്യ രാജയോഗങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.
കര്‍ക്കിടകം
ശ്രാവണ ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി ബുദ്ധാദിത്യ മാളവ്യ രാജയോഗങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയില്‍ നിന്ന് വിവാഹാലോചന വന്നേക്കാം.
വൃശ്ചികം
ശ്രാവണ ശിവരാത്രി ദിനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരി ബുദ്ധാദിത്യ മാളവ്യ രാജയോഗങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications