ഡബിള്‍ രാജയോഗം എന്ന് പറഞ്ഞാല്‍ ഇതാണ്, രാജയോഗത്തിനൊപ്പം ശുക്രദശയും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒമ്പത് ഗ്രഹങ്ങള്‍ ആണ് ജ്യോതിഷ പ്രകാരം ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് ജ്യോതിഷാടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള നക്ഷത്രങ്ങള്‍.

ഗ്രഹങ്ങളെല്ലാം നിശ്ചിത സമയത്തില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരേ സമയം ഒരേ രാശിയില്‍ വരുമ്പോഴോ വ്യത്യസ്ത രാശിയില്‍ പരസ്പര കോണില്‍ വരുമ്പോഴോ ആണ് രാജയോഗങ്ങല്‍ രൂപപ്പെടാറുള്ളത്.
ഇത് എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍.
ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ശുക്രദശ, ശുക്രനുദിക്കുക എന്നൊക്കെ നല്ലകാലം വരുമ്പോള്‍ പൊതുവെ പറയാറുണ്ട്. അതിന് കാരണം ശുക്രന്റെ ഈ സവിശേഷതകയാണ്. സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കുന്നത് വഴി ശുക്രന്‍ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകുക എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം ഗുണകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇരട്ടി ലാഭം കൊയ്യാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷം നിങ്ങള്‍ക്കൊപ്പമുണ്ടാകും.
മിഥുനം
ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കരിയറില്‍ നിങ്ങള്‍ക്ക് പുതിയ ഉയരങ്ങളിലെത്താന്‍ കഴിയും. കോടതി വ്യവഹാരങ്ങളില്‍ നിന്ന് വിജയം ഉണ്ടാകും. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കുന്നത് വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനാകും. ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ സംരംഭം തുടങ്ങുന്നതിനും അനകൂലമായ സമയമാണ്. നിങ്ങളുടെ തീരുമാനമെടുക്കല്‍ കഴിവുകള്‍ ശക്തിപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.















Click it and Unblock the Notifications