Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പണവും സ്വര്‍ണവും, പുതിയ വീടും കാറും സ്വന്തമാക്കാം; രാജയോഗം തൊട്ടുമുന്നില്‍..!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ എത്തുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ ഐശ്വര്യം ആകര്‍ഷിക്കാന്‍ കാരണമാകും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമൃദ്ധിയുടേയും സമ്പത്തിന്റേയും കാരകനാണ് ശുക്രന്‍. ശുക്രന്റെ സഞ്ചാരത്തില്‍ വരുന്ന ഏതൊരു മാറ്റവും വ്യക്തികള്‍ക്ക് അനുകൂലമായിരിക്കും.

astrology

മേയ് 19 ന് ശുക്രന്‍ രാശി മാറാനൊരുങ്ങുകയാണ്. നിലവില്‍ മേടം രാശിയിലുള്ള ശുക്രന്‍ മേയ് 19 ന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇത് മാളവ്യ രാജയോഗത്തിന് വഴിയൊരുക്കും. ഇടവരാശിയില്‍ നേരത്തെയുള്ള വ്യാഴവുമായുള്ള ശുക്രന്റെ സംയോജനമാണ് ഇതിന് കാരണമാകുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കുക.

ഇടവം

ഇടവം രാശിയിലെ ശുക്ര-വ്യാഴ സംയോജനം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

ചിങ്ങം

ഇടവം രാശിയിലെ ശുക്ര-വ്യാഴ സംയോജനം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. സ്വന്തമായി വീട് എന്ന സ്വപ്‌നം പൂവണിയും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും.

കന്നി

ഇടവം രാശിയിലെ ശുക്ര - വ്യാഴ സംയോജനം വഴി രൂപപ്പെടുന്ന മാളവ്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാനുള്ള സാധ്യതയുണ്ട്. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. പുതിയ വരുമാന സ്രോതസുകള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+